ക്രിസ്മസ്-ന്യൂയർ ബമ്പർ; 20 കോടിയാണ് മോനെ..നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം
ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അവസാന മണിക്കൂറിലും ടിക്കറ്റ് വിൽപന കുതിക്കുകയാണ്.
ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സ്ഥനം നേടുന്നവർക്ക് 20 കോടിയാണ് ലഭിക്കുക. 2024 ലാണ് രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്ക് ലഭിക്കും. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും സമ്മാനമുണ്ട്. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ് രൂപയുമാണ്. പത്താം സമ്മാനം 400 രൂപയും ലഭിക്കും.

2024 ഡിസംബർ 17നാണ് ക്രിസ്മസ് ബമ്പർ ലോട്ടറി വിൽപന തുടങ്ങിയത്. ടിക്കറ്റ് ഇറക്കിയപ്പോൾ തന്നെ ചൂടപ്പം പോലെ വിറ്റഴിയുന്നതായിരുന്നു കാഴ്ച. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. അതിർത്തിയിലെ ലോട്ടറി കടകളിൽ എത്തി തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ ടിക്കറ്റുകൾ സ്വന്തമാക്കുന്നുണ്ട്. മുൻപ് ഓണം ബമ്പർ തമിഴ്നാട്ടിലായിരുന്നു അടിച്ചത്. അതുകൊ
ണ്ട് തന്നെ ഭാഗ്യപരീക്ഷണത്തിന് ആരും മടിക്കുന്നില്ല. 400 രൂപ ടിക്കറ്റിന് കൊടുത്താലും ഒറ്റയടിക്ക് ജീവിതം രക്ഷപ്പെടുമെല്ലോയെന്നാണ് തമിഴ്നാട്ടുകാർ പറയുന്നത്. തങ്ങളുടെ നാട്ടിൽ ലോട്ടറി ഇല്ലാത്തതിനാലാണ് ഇവിടെ വന്ന് എടുക്കുന്നതെന്നും ഭാഗ്യദേവത കടാക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും പലരും പങ്കുവെയ്ക്കുന്നു.
പാലക്കാട് കഴിഞ്ഞാൽ തിരുവനന്തപുരവും തൃശൂരുമാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ജില്ലകൾ. അതേസമയം ഒന്നാം സമ്മാനമായ 20 കോടി ലഭിക്കുമ്പോൾ 10 ശതമാനം ഏജൻ്റ് കമ്മീഷനായി പോകും. അതായത് രണ്ടു കോടി രൂപ. ബാക്കി വരുന്ന 18 കോടിയിൽ 30 ശതമാനം ടി ഡി എസ് അടയ്ക്കണം. ഇതിന് ശേഷമുള്ള 12.6 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ ഒരു കോടി ലഭിക്കുമ്പോൾ 10 ലക്ഷം രൂപ ഏജറ്റ് കമ്മീഷനും 27 ലക്ഷം ടിഡിഎസും പോയാൽ ബാക്കി 63 ലക്ഷമാണ് കൈയ്യിൽ കിട്ടുക. 2021 ൽ XG-358753 ,2022ൽ XG-218582 ,2023 ൽ XD-236433, 2024 ൽ XC224091 എന്നീ നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.












Click it and Unblock the Notifications