Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ബംപര്‍: 20 കോടിയില്‍ ഭാഗ്യശാലിക്ക് എത്ര കിട്ടും? ഒരു കോടിയടിച്ചാല്‍ 37 ലക്ഷം രൂപ നഷ്ടം!

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് - പുതുവത്സര ബംപറിന്റെ നറുക്കെടുപ്പ് നാളെയാണ്്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്. 55 ലക്ഷം ബംപര്‍ ടിക്കറ്റുകളാണ്് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. ഇതില്‍ 52 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്. ശേഷിക്കുന്നവ നറുക്കെടുപ്പിന് മുന്‍പ് വിറ്റഴിക്കാം എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് - പുതുവത്സര ബംപറിന്റെ 47 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ 50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്്. എന്നാല്‍ ആളുകള്‍ ടിക്കറ്റ് വാങ്ങാന്‍ കൂട്ടമായെത്തിയതോടെ അഞ്ച് ലക്ഷം ടിക്കറ്റുകള്‍ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ച് വിപണിയിലിറക്കി. ആകര്‍ഷകമായ സമ്മാന ഘടനയാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ബംപര്‍ ലോട്ടറികളെ ജനപ്രിയമാക്കുന്നത്.

Christmas - New Year Bumper 2026

400 രൂപയാണ് ക്രിസ്മസ് - പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന്റെ കമ്മീഷനും കോടികളാണ്. അതിനാല്‍ തന്നെ ഫലത്തില്‍ 22 പേരെ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് ക്രിസ്മസ് - പുതുവത്സര ബംപറിന്റെ സമ്മാന ഘടന.

അതേസമയം ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും ഭാഗ്യശാലിക്ക് ഈ തുക പൂര്‍ണമായും ലഭിക്കില്ല. 20 കോടി സമ്മാനത്തുകയില്‍ നിന്നും ഏജന്റ് കമ്മീഷനായി 10 ശതമാനം പോകും. അതായത് 2 കോടി രൂപ. ബാക്കി തുകയായ 18 കോടിയുടെ 30 ശമാനം ടിഡിഎസ് ആയി അടയ്ക്കണം. ഇതോടെ സമ്മാനത്തുക 12.6 കോടിയായിട്ടായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക.

അതില്‍ നികുതി തുകയില്‍ നിന്ന് 37 ശതമാനം സര്‍ചാര്‍ജാചയ ഏകദേശം 1.99 കോടി രൂപയും ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് ആയ 29.59 ലക്ഷം രൂപയും കൂടി കിഴിച്ചാല്‍ 10.30 കോടി രൂപയോളമായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക. അന്തിമ കണക്കില്‍ മാറ്റങ്ങളുണ്ടായേക്കാം. രണ്ടാം സമ്മാനമായ ഒരു കോടി രൂപയില്‍ നിന്നും ഇത്തരത്തില്‍ നിരവധി കിഴിവുകള്‍ കഴിഞ്ഞ് ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്.

30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് സര്‍ചാര്‍ജില്ല. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. നികുതിയും സര്‍ചാര്‍ജും സെസും ഏജന്റിന്റെ 10 ശതമാനം കമ്മീഷന്‍നും കിഴിച്ചാണ് 63 ലക്ഷം രണ്ടാം സമ്മാന ജേതാവിന് ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+