ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ BR 101; 400 ഇപ്പോൾ മുടക്കിക്കോ,20 കോടി കയ്യിൽ കിട്ടും, ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംബർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ഇക്കുറി 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ബമ്പർ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനക്കാരന് പുറമെ 20 പേർ കൂടിയാണ് കോടീശ്വരൻമാരാകുക. രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്ക് ലഭിക്കും.10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്.

ബമ്പർ പ്രഖ്യാപിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. തിങ്കളാഴ്ച മാത്രം ഉച്ചയ്ക്ക് 1 മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിച്ചു. നറുക്കെടുപ്പ് അടുക്കുന്തോറും ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പതിവ് പോലെ പാലക്കാട് ജില്ലയാണ്. 8,87,140 ടിക്കറ്റുകളാണ് വിറ്റത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ പാലക്കാട് ടിക്കറ്റ് വാങ്ങാനെത്തുന്നതാണ് ഇവിടെ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിയുന്നതിന് ഒരുകാരണം. തമിഴ്നാട്ടിൽ ലോട്ടറി ഇല്ല. മാത്രമല്ല ബമ്പർ ലോട്ടറി അടക്കം നിരവധി സമ്മാനങ്ങൾ തമിഴ്നാട്ടുകാർക്ക് ലഭിച്ചിട്ടുണ്ടെന്നും അവിടുത്തെ ഭാഗ്യാന്വേഷികളെ ടിക്കറ്റുകളെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് തിരുവനന്തപുരം ആണ്, 5, 33,200 ടിക്കറ്റുകൾ. 4,97,320 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 400 രൂപ മുടക്കിയാൽ 20 കോടിയാണ് കയ്യിലിരിക്കുകയെന്നതിനാൽ ഭാഗ്യാനേഷികളുടെ എണ്ണം ഇനിയും കൂടും.
എത്ര തുക സമ്മാനമായി ലഭിക്കും?
ഒന്നാം സമ്മാനമായ 20 കോടി ലഭിക്കുമ്പോൾ 10 ശതമാനം ഏജൻ്റ് കമ്മീഷനായി പോകും. അതായത് രണ്ടു കോടി രൂപ. ബാക്കി വരുന്ന 18 കോടിയിൽ 30 ശതമാനം ടി ഡി എസ് അടയ്ക്കണം. ഇതിന് ശേഷമുള്ള 12.6 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ ഒരു കോടി ലഭിക്കുമ്പോൾ 10 ലക്ഷം രൂപ ഏജറ്റ് കമ്മീഷനും 27 ലക്ഷം ടിഡിഎസും പോയാൽ ബാക്കി 63 ലക്ഷമാണ് കൈയ്യിൽ കിട്ടുക.












Click it and Unblock the Notifications