ക്രിസ്മസ് ബംബർ: ഇനി 6 ദിവസങ്ങൾ മാത്രം; 400 രൂപ മുടക്കിയാൽ കയ്യിലെത്തുന്നത് 20 കോടി, ആ ഭാഗ്യശാലി ആര്?
തിരുവനന്തപുരം: ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? ഭാഗ്യം എന്നെങ്കിലും ഒരിക്കൽ തേടി എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഓരോരുത്തരും ലോട്ടറി എടുക്കുന്നത്. ഇനി വരാനിരിക്കുന്നത് ക്രിസ്മസ് ന്യൂ ഇയർ ബംബറിന്റെ ഫലം ആണ്. ഇനി വെറും ആറ് ദിവസം കാത്തിരുന്നാൽ മതി, കോടികൾ സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാണെന്ന് അറിയാൻ.
ജനുവരി 24 ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് നടക്കും. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം., കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വെച്ച് ഇരുപത് പേർക്കാണ് ലഭിക്കുക. ഭാഗ്യം കാത്തിരിക്കുന്നത് 21 കോടീശ്വരന്മാരെയാണ്.

മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ ( ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക് ) നാലാം സമ്മാനം മൂന്ന് ലക്ഷം ( ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക് ). അഞ്ചാം സമ്മാനം രണ്ട് ലക്ഷം ( ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്) കൂടാതെ 5000, 4000,1000, 500, 400 രൂപകൾ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും നൽകുന്നുണ്ട്. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യൂയർ ബംബർ ടിക്കറ്റുകളുടെ വില 400 രൂപയാണ്. 2023 നവംബറിന് ആരംഭിച്ച വിൽപ്പന റെക്കോർഡിലേക്ക് കുതിക്കുകയാണ്.
ലോട്ടറി ഷോപ്പുകളിൽ എങ്ങും തിരക്കുകളും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്. നിരവധി പേരാണ് ടിക്കറ്റ് വാങ്ങാനെത്തുത്ത്. ഷെയർ ഇട്ട് ഗ്രൂപ്പായി വാങ്ങുന്നവരുമുണ്ട്.
ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും 20 കോടി വീതമാണ്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ 9 അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകൾക്ക് ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. എല്ലാവരും കോടിപതി ആരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്.












Click it and Unblock the Notifications