Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ന്യൂ ഇയർ ബംപർ BR 95 ഫലം: ആരാണ് ആ ഭാ​ഗ്യശാലി? 20 കോടി ആർക്ക്?

തിരുവന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബംപർ BR 95 ഫലം ഇന്ന് പ്രഖ്യാപിക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് ഒരോ കോടി വീതമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ​ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ആരാവും ആ ഭാ​ഗ്യവാൻ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

ക്രിസ്മസ് ന്യൂ ഇയർ ബംപർ BR 95 ഫലം

റെക്കോർഡ് വിൽപനയായിരുന്നു ടിക്കറ്റിന്,. 400 രൂപയായിരുന്നു ടിക്കറ്റ് വില. 30 പേർക്ക് 10 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 20 പേർക്ക് മൂന്ന് ലക്ഷം ആണ്. അഞ്ചാം സമ്മാനം 20 പേർക്ക് 2 ലക്ഷം രൂപയാണ് ( ആകെ 40 ലക്ഷം, ഓരോ സീരീസിലും രണ്ട് സമ്മാനം). 5000, 4000,1000, 500, 400 രൂപകൾ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടാകും. പത്ത് സീരിസുകളിലായാണ് ഇത്തവണ ക്രിസ്മസ് ന്യൂയർ ബംപർ പുറത്തിറക്കിയത്.

Christmas New Year Bumper BR - 95 Result

ആകെ 6,91,300 സമ്മാനങ്ങളാണ് നൽകുന്നത്. 3,88,840 സമ്മാനങ്ങളായിരുന്നു 2022 - 2023 ലെ ക്രിസ്മസ് ന്യൂ ഇയർ ബംബറിന് നൽകിയത്. ഒന്നാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റിറന്റെ മറ്റ് 9 സീരീസുകളിലെ അതേ നമ്പറിന് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമാകുന്ന നമ്പറിനായി നറുക്കെടുക്കും. മുൻ വർഷം 16 കോടിയാണ് ഒന്നാം സമ്മാനം ഉണ്ടായിരുന്നത്.

ഈ വർഷം റെക്കോർഡ് വിൽപനയായിരുന്നു ടിക്കറ്റിന്. ഇന്നവെ വരെയുള്ള കണക്ക് പ്രകാരം 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്.

ഏജന്റുമാർക്ക് ടിക്കറ്റ് വിൽപന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസെന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവാഇ 35000 രൂപയും സെക്കൻഡ് , തേർഡ്, ഹൈയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000, 15000 രൂപ നൽകു. ആ ഭാ​ഗ്യശാലി ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+