20 കോടി 400 രൂപ മുടക്കിയവന്റെ കയ്യിലേക്ക്: ക്രിസ്തുമസ് - നവവത്സര ബമ്പർ വമ്പന്‍ ഹിറ്റ്, ഇനി 11 ദിവസം മാത്രം
വർഷങ്ങളായി ലോട്ടറി എടുത്തിട്ടും ഒരു തവണ പോലും അടിക്കാത്തവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഒന്നിലേറെ തവണ ലോട്ടറി അടിച്ചവരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. അതും ഒന്നാം സമ്മാനം തന്നെ. ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമാണ് എന്നതില്‍ ആർക്കും സംശയമില്ല. അത്തരം ഭാഗ്യം പരീക്ഷിക്കുന്നവർക്കുള്ള സുവർണ്ണാവസരമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ്. കേവലം 400 രൂപ മുടക്കിയാല്‍ 20 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ക്രിസ്തുമസ് - നവവത്സര ബമ്പറിലൂടെ ലഭിക്കിക്കുന്നത്. മറ്റ് അനേകം സമ്മാനങ്ങളുണ്ട്.
ഇത്തവണ റെക്കോർഡ് വില്‍പ്പനയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ജനുവരി - 23 വരെ 3378990 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റുകളുടെ ഇതുവരേയുള്ള വില്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിരിക്കുന്നത്.

ബമ്പർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനമായ 20 കോടി രൂപ പാലക്കാട്ടെ ഏജന്‍സി വിറ്റ XC 224091 എന്ന ടിക്കറ്റിനായിരുന്നു ലഭിച്ചത്. 392290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയിൽ മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് - നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.
സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇക്കുറി വളരെ വൈകിയാണ് ക്രിസ്മസ് - നവവത്സര ബമ്പർ വിൽപന ആരംഭിച്ചതെങ്കിലും ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ഉണ്ടായിട്ടുള്ളത്. മുന്‍ വർഷങ്ങളിലെല്ലാം പൂജാ ബമ്പർ നറുക്കെടുപ്പിന് പിറ്റേ ദിവസം മുതലാണ് ക്രിസ്മസ് - നവവത്സര ബമ്പർ വിൽപന ആരംഭിക്കാറുള്ളത്.
എന്നാല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തിയ തീരുമാനം ഇത്തവണ വില്‍പ്പന വൈകാന്‍ ഇടയാക്കുകയായിരുന്നു. ലോട്ടറി വകുപ്പിന്റെ തീരുമാനത്തിനിതിരെ വലിയ പ്രതിഷേധവുമായി ഏജന്റുമാർ രംഗത്തുവന്നു. ഇതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications