കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് ബംപർ നറുക്കെടുപ്പ്: ആകെ 36 കോടിയുടെ സമ്മാനം, 16 കോടി ആർക്ക്, ഇനി മൂന്ന് നാള്‍ മാത്രം

Google Oneindia Malayalam News

പതിനാറ് കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന കേരള ലോട്ടറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബംപർ നറുക്കെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം. വലിയ തോതില്‍ വില്‍പ്പന നടന്ന ടിക്കറ്റിന്റെ നറുക്കെടുപ്പ് 19-ന് നടക്കും. ടിക്കറ്റിന്റെ സമ്മാനഘടന സംബന്ധിച്ച് തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഏറെ സ്വീകാര്യതയാണ് ബംപറിന് ലഭിച്ചതെന്നാണ് ലോട്ടറി വില്‍പ്പനക്കാർ തന്നെ വ്യക്തമാക്കുന്നത്.

400 രൂപയുടെ ടിക്കറ്റിന് ഏറെ ജനപ്രിയമായമായ മറ്റ് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. BR-89 സീരിസിലാണ് ക്രിസ്മസ് ന്യൂ ഇയർ ബംപർ നറുക്കെടുപ്പ്.

അവസാന നാലക്കത്തിന് മറ്റ് അനേകം

ആകെ 36 കോടി 20 ലക്ഷം രൂപയാണ് വിജയികള്‍ക്കായി നല്‍കുന്നത്. ഒന്നാം സമ്മാന ജേതാവിന് 16 കോടിയും രണ്ടാം സമ്മാന ജേതാക്കള്‍ക്ക് 10 കോടിയും വിഭജിച്ച് വിഭജിക്കും. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം വീതവും വീട്ടിലേക്ക് കൊണ്ടുപോകാം. അവസാന നാലക്കത്തിന് മറ്റ് അനേകം സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷംഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷം

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഡ്രോയിൽ

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഡ്രോയിൽ BR-89 ടിക്കറ്റ് നറുക്കെടുപ്പിൽ 10 സീരീസാണുള്ളത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിവയാണ് ഇത്. ആകെ 90 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ടിക്കറ്റിന്റെ 400 രൂപയില്‍ 312.50 രുപ അടിസ്ഥാന വിലയും ബാക്കി വരുന്നത് 28% ജി എസ് ടിയുമാണ്. ആകെ 3,88,840 സമ്മാനങ്ങളാണുള്ളത്.

ഉണ്ണിമുകുന്ദന്‍ ഓർക്കേണ്ട ചിലതുണ്ട്, ഈ കളി നിങ്ങള്‍ക്കൊരിക്കലും ശാശ്വത നേട്ടം തരില്ല: വൈറല്‍ കുറിപ്പ്ഉണ്ണിമുകുന്ദന്‍ ഓർക്കേണ്ട ചിലതുണ്ട്, ഈ കളി നിങ്ങള്‍ക്കൊരിക്കലും ശാശ്വത നേട്ടം തരില്ല: വൈറല്‍ കുറിപ്പ്

ഓരോ സീരീസിൽ നിന്നും ഒരു വിജയി ഉണ്ടായിരിക്കും

വിജയിക്ക് ലഭിക്കുന്ന 16 കോടിയില്‍ ഏജന്റിന്റെ കമ്മീഷൻ മാതാരം 1.6 കോടി രൂപയോളം വരും. ഇതിന് പുറമെ മറ്റ് നികുതികളും ഉള്‍പ്പടെ മുപ്പത്തിയഞ്ച് ശതമാനത്തോളം കിഴിച്ചുള്ള തുകയാണ് ജേതാവിന് ലഭിക്കുക. രണ്ടാം സമ്മാനത്തിന് ഓരോ സീരീസിൽ നിന്നും ഒരു വിജയി ഉണ്ടായിരിക്കും. ഓരോരുത്തർക്കും ഒരു കോടി രൂപ വീതം ലഭിക്കും. ഇതില്‍ ഏജന്റിന്റെ കമ്മീഷൻ ഒരു കോടി രൂപയായിരിക്കും.

ബൈക്കും കാറും ഒരിക്കലും തെക്ക് ദിശയിൽ പാർക്ക് ചെയ്യരുത്: വാസ്തു പറയുന്നത്

മൂന്നാം സമ്മാനമായി ഓരോ സീരീസിലും

മൂന്നാം സമ്മാനമായി ഓരോ സീരീസിലും രണ്ട് സമ്മാനങ്ങൾ നൽകും. ഓരോരുത്തർക്കും ഒരു ലക്ഷം രൂപ ലഭിക്കും, മൊത്തം തുക 20 ലക്ഷം രൂപയാകും. ഏജന്റിന്റെ കമ്മീഷൻ 2 ലക്ഷം രൂപ. നാലാം സമ്മാനമായി ഓരോ വിജയിക്കും 5,000 രൂപ വീതം ലഭിക്കും, നാലാമത്തെ സമ്മാനത്തിന് ഏജന്റിന്റെ കമ്മീഷൻ 3 കോടി രൂപയാണ്.

പൂജാ ബംപർ വിജയിയേക്കുറിച്ചുള്ള വിവരങ്ങള്‍

അതേസമയം പൂജാ ബംപർ വിജയിയേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. പൂജാ ബംബര്‍ ലോട്ടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന് . JC 110398 എന്ന നമ്പറിനാണ് ബംബര്‍ സമ്മാനം. രണ്ടാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പര്‍ JD 255007

തിരുവോണം ബംപർ നേടിയ അനൂപിനെക്കുറിച്ചുള്ള

തിരുവോണം ബംപർ നേടിയ അനൂപിനെക്കുറിച്ചുള്ള വാർത്തകള്‍ വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഇത് അദ്ദേഹത്തിന് തന്നെ പിന്നീട് വലിയ രീതിയില്‍ തിരിച്ചടിയായി. 25 കോടി രൂപയായിരുന്നു ഇത്തവണത്തെ ഒന്നാം സമ്മാനം. അഞ്ചു കോടി ആയിരുന്നു രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ആയിരുന്നു മൂന്നാം സമ്മാനം.

English summary
Christmas-New Year Bumper Result: Total Prize of 36 Crores, Only Three Days Left For The Draw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X