Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കോടിയുടെ ക്രിസ്തുമസ്-പുതുവത്സര ബംപര്‍ കണ്ണൂരിലെ ഈ കൂലിപ്പണിക്കാരന്! ഇനി കോടീശ്വരൻ

കണ്ണൂര്‍: സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയടിച്ച ആ ഭാഗ്യവാന്‍ ആരെന്നത് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആ ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. കണ്ണൂരിലേക്കാണ് ഇക്കുറി ഭാഗ്യം വണ്ടി കയറിയിരിക്കുന്നത്.

കൂലിപ്പണിക്കാരനായ പൊരുന്നന്‍ രാജനാണ് ആ ഭാഗ്യവാന്‍. രാജന്‍ കണ്ണൂര്‍ തോലമ്പ്ര പുരളിമല സ്വദേശിയാണ്. രാജന്‍ എടുത്ത ST 269609 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടിയുടെ ഒന്നാം സ്ഥാനം. കൂത്തുപറമ്പില്‍ നിന്നാണ് രാജന്‍ ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് എടുത്തത്.

lottery

കണ്ണൂരിലെ കൂത്തുപറമ്പിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പയ്യൻ ലോട്ടറി ഏജൻസിയുടെ തലശേരി റോഡിലുള്ള ചില്ലറ വിൽപനശാലയിൽ നിന്നാണ് രാജൻ ടിക്കറ്റ് എടുത്തത്. ലോട്ടറി ഏജന്റായ സനീഷ് താന്‍ ടിക്കറ്റ് വിറ്റത് ജനുവരി 15നോ അതിനടുത്തുളള ദിവസങ്ങളിലോ ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ആ ടിക്കറ്റിനുടമ എന്ന് കണ്ടെത്താനായില്ല. പിന്നാലെയാണ് രാജനാണ് ആ കോടീശ്വരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്.

സമ്മാനർഹമായ ടിക്കറ്റ് മാലൂർ സർവീസ് സഹകരണ ബാങ്ക് തോലാമ്പ്ര ശാഖയിൽ കൈമാറി. രജനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.രഗിൽ, ആതിര, അക്ഷര എന്നിവർ മക്കളാണ്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ട് രാജന്. നല്ലവീ ടോ മറ്റു സൗകര്യങ്ങളോയില്ല ഭാഗ്യദേവത കടാക്ഷിച്ചതു കാരണം ഇനിയെങ്കിലും ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.

സമ്മാനത്തുകയായ 12 കോടിയില്‍ നിന്ന് ഏജന്റ് കമ്മീഷനായ 10 ശതമാനവും നികുതി 30 ശതമാനവും കഴിഞ്ഞുളള തുകയാണ് രാജന് കിട്ടുക. CH-211517 RI-225292 ST-108949 MA-383581 SN-259502 EW-217398 YE-201260 AR-236435 BM-265478 PR-164533 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+