Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ 20 കോടി വിജയിയെ കണ്ടെത്തി; ടിക്കറ്റ് വാങ്ങിയത് ശബരിമല ദർശനത്തിന് വന്നപ്പോൾ

തിരുവനന്തപുരം: ഒടുവിൽ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 ‌കാരനാണ് വിജയി. ഇദ്ദേഹം ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് സമർപ്പിച്ചു.

ശബരിമല തീർത്ഥാടനത്തിന് വന്നപ്പോഴാണ് ഇയാൾ തിരുവനന്തപുരത്ത് നിന്ന് ടിക്കറ്റ് എടുത്തത്. തന്‍റെ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഡയറക്ടർക്ക് ഇയാള്‍ കത്ത് നൽകിയിട്ടുണ്ട്. ടിക്കറ്റ് അയ്യപ്പന്‍റെ സമ്മാനമായി കാണുന്നുവെന്ന് ഭാഗ്യവാൻ പറഞ്ഞതായി ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

lottery2-

തിരുവനന്തപുരം കിഴക്കേക്കോട്ട കിഴക്കേനടയിലെ ലക്ഷ്മി ലക്കിസെന്റർ എന്ന കടയിൽ നിന്ന് വിറ്റ എക്സ്.സി. 224091 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ഏജൻസിയിൽ നിന്നായിരുന്നു കട ഉമയായ ദൊരൈ രാജ് ടിക്കറ്റ് വാങ്ങിയത്. ഫലം പ്രഖ്യാപിച്ച പിന്നാലെ തന്നെ വിൽപന നടത്തിയ കട തിരിച്ചറിഞ്ഞെങ്കിലും വിജയിയെ കണ്ടെത്താനായിരുന്നില്ല. ശബരിമല സീസൺ ആയതിനാൽ തന്നെ നിരവധി ഭക്തർ ടിക്കറ്റ് എടുത്തിരുന്നുവെന്നും അതിലൊരാളായിരിക്കാം വിജയി എന്നും ദുരൈ രാജ് അന്ന് പറഞ്ഞിരുന്നു.

20 കോടിയിൽ എത്ര കൈയ്യിൽ കിട്ടും

പത്ത് ശതമാനം കമ്മീഷൻ ഏജന്റിനാണ് ലഭിക്കുക. ഡിഡിഎസും ടാക്സും കഴിച്ചുള്ള ബാക്കി തുകയായിരിക്കും ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കുക. 12.6 കോടി രൂപയാണ് ഭാഗ്യവാന് ലഭിക്കുക. ക്രിസ്മസ്-ന്യൂയർ ബമ്പർ രണ്ടാം സമ്മാനം ഇത്തവണ 20 പേർക്ക് 1 കോടി വീതമായിരുന്നു. 1 കോടി വിജയികൾക്ക് 63 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

സമ്മർ ബമ്പറും എത്തി

ക്രിസ്മസ് ന്യൂ ഇയർ ബമ്പറിന് പിന്നാലെ സമ്മർ ബമ്പറും എത്തിയിരിക്കുകയാണ്. സമ്മർ ബമ്പർ ഭാഗ്യക്കുറിയും ആകർഷകമായ സമ്മാനഘടനയുമാണെത്തുന്നത്. ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ് നറുക്കെടുപ്പ് 2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+