Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ബംപർ വിജയി ഇതാ; 20 കോടി നേടിയ ഭാഗ്യവാൻ ബാങ്കിലെത്തി..പക്ഷെ ട്വിസ്റ്റുണ്ട്

കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് -ന്യൂയർ ബംപർ നറുക്കെടുത്തത്. XD387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. ഉടൻ തന്നെ കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വാർത്തകൾ വന്നു. കണ്ണൂരിലെ ഏജന്‍റ് എംജി അനീഷിനാണ് ടിക്കറ്റ് വിറ്റതെന്നും ഇവിടെ നിന്നും മുത്തു ലോട്ടറി ഏജന്‍സി വഴി ഇരിട്ടിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നു.

ഇതോടെ ഭാഗ്യവാനെ തേടി അനീഷിന്റെ കടയിൽ ആളുകളെത്തി. ഇരിട്ടി സ്വദേശിയായ ഒരാൾ പത്ത് ടിക്കറ്റെടുത്തെന്നും അതിലൊന്നിനാണ് സമ്മാനം ലഭിച്ചതെന്നും അനീഷ് അറിയിച്ചു. ഇതോടെ സത്യന് തന്നെയാണോ സമ്മാനം ലഭിച്ചത് അല്ല മറ്റാർക്കെങ്കിലും ആണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നു. ഇപ്പോഴിതാ കേരളക്കര കാത്തിരുന്ന ആ ചോദ്യത്തിന് അവസാനമായിരിക്കുകയാണ്. ആ 20 കോടിയുടെ ഭാഗ്യവാൻ സത്യൻ തന്നെയാണെന്നാണ് റിപ്പോർട്ട്. ഇരിട്ടി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം ഇരിട്ടിയിലെ ബാങ്കിലെത്തി ടിക്കറ്റുകൾ സമർപ്പിച്ചു. തന്റെ പേര് പുറത്തായെങ്കിലും മേൽവിലാസം പുറത്തുപറയരുതെന്ന് ഇദ്ദേഹം ബാങ്കിനോട് ആവശ്യപ്പെട്ടത്രേ. അതിനാൽ സത്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ബാങ്ക് അറിയിച്ചിരിക്കുന്നത്.

lottery2-1

കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-ന്യൂയർ ബംപർ ജേതാവും തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. പുതുച്ചേരിക്കാരനായ വ്യക്തിക്കായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചത്. 2022 ൽ ഓണം ബംപർ ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ അവസ്ഥ കണ്ടതോടെയാണ് പിന്നീടുള്ള ബംപർ വിജയികളിൽ പലരും തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത്.

25 കോടി അടിച്ച സന്തോഷത്തിൽ മാധ്യമങ്ങൾക്ക് മുൻപിൽ അനൂപ് എത്തുകയായിരുന്നു. എന്നാൽ അതിനുശേഷം നിരവധി പേരാണ് അനൂപിന് പിന്നാലെ സഹായ അഭ്യർത്ഥനയുമായി കൂടിയത്. കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ളവർ അനൂപിനോട് സഹായം തേടി. വീട് തേടി പലരും എത്തി. ഒടുവിൽ ഗത്യന്തരം ഇല്ലാതെ സ്വന്തം വീട് പോലും അനൂപിന് മാറേണ്ടി വന്നു. പണം കൊടുത്തില്ലെന്ന് പറഞ്ഞ് വലിയ ശാപവാക്കുകൾ താൻ കേട്ടെന്നും ഇനി ബംപർ അടിക്കുന്നവർക്ക് തന്റെ ഗതി വരാതിരിക്കണമെങ്കിൽ ഒരിക്കലും പേര് വെളിപ്പെടുത്തരുതെന്ന് അന്ന് അനൂപ് പറഞ്ഞിരുന്നു.

20 കോടി കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട, ഇനി പത്ത് കോടി നോക്കാം; കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+