ക്രിസ്തുമസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഖവാലി ഈണത്തില്‍ അടിപൊളി ഗാനം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു
വിണ്ണിലെ പൊന്നിളം താരകക്കൂട്ടം എന്ന ക്രിസ്മസ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഖവാലി ഈണത്തില്‍ പുറത്തിറക്കിയ ഈ ഗാനം ആസ്വാദകര്‍ക്ക് പുതിയ അനുഭൂതി തന്നെയാണ് നല്‍കുന്നത്. 15 ഓളം യുവ ഗായകരാണ് പാട്ടിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ ആണ്‍ പെണ്‍ സ്വരങ്ങള്‍ പരസ്പരം അലിഞ്ഞൊഴുകി. ഉണ്ണി സ്‌കറിയയാണ് വീഡിയോയുടെ ചിത്രീകരണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ എത്തിയ ഈ പാട്ട് ഇതിനകം തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തത്തു കഴിഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പ്രതികരണമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിണ്ണിലെ പൊന്നിളം താരകക്കൂട്ടത്തിന്റെ പിന്നണി പ്രവര്‍ത്തകരെയും പ്രശംസിച്ചും ആശംസകള്‍ അറിയിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.












Click it and Unblock the Notifications