വികസന വാഗ്ദാനങ്ങളുമായി ക്രിസ്റ്റി
കൊച്ചി: സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് നല്ല പരിചയമുണ്ട്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും എല്ലാം പല ദേശീയ നേതാക്കള്‍ക്കും പരിചയമുണ്ടാകാം. പക്ഷേ എറണാകുളത്തെ വോട്ടര്‍മാര്‍ക്ക് അത്ര പരിചയമില്ല. സിപിഎം, മണ്ഡലത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്.
എന്നാല്‍ കൊച്ചിയുടെ വികസന പ്രശ്‌നങ്ങളെപ്പറ്റി നല്ലവണ്ണം പഠിച്ച് തന്നെയാണ് സിഎഫ് എന്ന് വിളിക്കപ്പെടുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും അവിടത്തെ പ്രശ്‌നങ്ങളെന്തെന്ന് തിരിച്ചറിഞ്ഞാണ് ക്രിസ്റ്റിയുടെ ഇടപെടല്‍.
തീരദേശ മേഖലയിലെത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും, ദ്വീപ് മേഖലയിലെത്തുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞാണ് പ്രചാരണം. എറണാകുളത്തെ വിവിധ ചെറു ദ്വീപുകളെ കോര്‍ത്തിണക്കി ബൃഹത്തായ ഒരു ടൂറിസം പദ്ധതിയും ക്രിസ്റ്റി ഫെര്‍ണാണ്ടസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സിവില്‍ സര്‍വ്വീസിലെ തന്റെ അനുഭവ പരിചയങ്ങള്‍ എറണാകുളത്തുകാര്‍ക്ക് വേണ്ടി ഉപയോഗിക്കാനാകും എന്നും ക്രിസ്റ്റി പ്രതീക്ഷിക്കുന്നു.

വോട്ടര്‍മാര്‍ക്കൊപ്പം
പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ റോഡ്‌ഷോകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുമ്പോള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് വോട്ട് ചോദിക്കുന്നത്.

രാഷ്ട്രീയത്തിലെ പുതുമുഖം
രാഷ്ട്രീയക്കാരുമായി നല്ല ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ഒരു പുതിയ കാര്യം തന്നെയാണ്.

കൊച്ചിയില്‍ നിന്ന്
കൊച്ചിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്, സിവില്‍ സര്‍വ്വീസില്‍ ഉയരങ്ങള്‍ കയ്യടക്കാനായി എന്നതാണ് ഇപ്പോഴും ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ആത്മവിശ്വാസം നല്‍കുന്നത്.

പ്രചാരണം പൊടിപൊടിക്കുന്നു
തുടക്കക്കാരന്റെ അങ്കലാപ്പുകളില്ലാതെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് കഴിയുന്നുണ്ടെന്നാണ് ഇടത് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

വോട്ട് തരണേ...
ഇത്തവണ കെവി തോമസില്‍ നിന്ന് എറണാകുളം സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം












Click it and Unblock the Notifications