എറണാകുളത്ത് സിപിഎമ്മിന് ക്രിസ്റ്റി ഫെര്‍ണാണ്ടസ്
തിരുവനന്തപുരം: എറണാകുളം മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ സിപിഎം രംഗത്തിറക്കുന്നത് മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ. കഴിഞ്ഞ തവണ സിന്ധു ജോയ്ക്ക് നല്കിയ സീറ്റാണ് ഇത്തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ഐഎഎസുകാരന് നല്‍കുന്നത്.
ജാതിമത സമവാക്യങ്ങള്‍ നോക്കിയാണ് എറണാകുളത്ത് ഏത് പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുള്ളത്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോഴും സിപിഎമ്മിന്റെ ലക്ഷ്യം മറ്റൊന്നല്ല. തീരദേശ മേഖലയില്‍ നിന്നുള്ള ഭൂരിപക്ഷം വോട്ടുകളും ക്രിസ്റ്റി ഫെര്‍ണാണ്ടസിലൂടെ സ്വന്തമാക്കാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ധാരണയായത്. സംസ്ഥാന കമ്മിറ്റികൂടി അംഗീകരിക്കുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.
മഞ്ചേരിയിലേയും കോട്ടയത്തേയും സീറ്റുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. മഞ്ചേരിയില്‍ മുന്‍ വനിത കമ്മീഷന് അംഗവും സിപിഎം സംസ്ഥാന സമിതി അംഗവും ആയ പികെ സൈനബയെ നിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു. ഒരിക്കല്‍ ടികെ ഹംസ ലീഗിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലമാണ് മഞ്ചേരി. ഇത്തവണ വിജയ പ്രതീക്ഷയില്ലെങ്കിലും സൈനബക്ക് ശക്തമായ മത്സരം കാഴ്ചവക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പികെ ഹരികുമാറിനെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. പൊന്നാനിയില്‍ ഇത്തവണ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച തീരുമാനം ഒന്നും ആയിട്ടില്ല.
ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം തന്നെ സിപിഎം പുറത്ത് വിട്ടിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications