കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് സിപിഎമ്മിന് ക്രിസ്റ്റി ഫെര്‍ണാണ്ടസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളം മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ സിപിഎം രംഗത്തിറക്കുന്നത് മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ. കഴിഞ്ഞ തവണ സിന്ധു ജോയ്ക്ക് നല്‍കിയ സീറ്റാണ് ഇത്തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ഐഎഎസുകാരന് നല്‍കുന്നത്.

ജാതിമത സമവാക്യങ്ങള്‍ നോക്കിയാണ് എറണാകുളത്ത് ഏത് പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുള്ളത്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോഴും സിപിഎമ്മിന്റെ ലക്ഷ്യം മറ്റൊന്നല്ല. തീരദേശ മേഖലയില്‍ നിന്നുള്ള ഭൂരിപക്ഷം വോട്ടുകളും ക്രിസ്റ്റി ഫെര്‍ണാണ്ടസിലൂടെ സ്വന്തമാക്കാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

Christy Fernandez

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ധാരണയായത്. സംസ്ഥാന കമ്മിറ്റികൂടി അംഗീകരിക്കുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

മഞ്ചേരിയിലേയും കോട്ടയത്തേയും സീറ്റുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. മഞ്ചേരിയില്‍ മുന്‍ വനിത കമ്മീഷന്‍ അംഗവും സിപിഎം സംസ്ഥാന സമിതി അംഗവും ആയ പികെ സൈനബയെ നിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു. ഒരിക്കല്‍ ടികെ ഹംസ ലീഗിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലമാണ് മഞ്ചേരി. ഇത്തവണ വിജയ പ്രതീക്ഷയില്ലെങ്കിലും സൈനബക്ക് ശക്തമായ മത്സരം കാഴ്ചവക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പികെ ഹരികുമാറിനെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. പൊന്നാനിയില്‍ ഇത്തവണ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച തീരുമാനം ഒന്നും ആയിട്ടില്ല.

ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം തന്നെ സിപിഎം പുറത്ത് വിട്ടിരുന്നു.

English summary
Christy Fernandez will be CPM's candidate at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X