കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന സമരം: ഹനുമാന്‍ സേനക്കാരെ ആക്രമിച്ച 'തേജസ്' പത്രപ്രവര്‍ത്തന്‍ അറസ്റ്റില്‍

Google Oneindia Malayalam News

കോഴിക്കോട്: സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്താണ് കാര്യം? മാധ്യമ പ്രവര്‍ത്തകരുടെ സമരമാണെങ്കില്‍ പോകട്ടെ എന്ന് വയ്ക്കാം എന്നാണ് മറുപടിയെങ്കില്‍ പോലും വിയോജിപ്പുകളുണ്ടാകാം.

മാധ്യമ പ്രവര്‍ത്തകരും മനുഷ്യരാണല്ലോ. എന്നാല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്നാല്‍ അത് എന്തായാലും അത്ര നല്ല ഒരു കീഴ് വഴക്കമാണെന്ന് പറയാന്‍ കഴിയില്ല.

kiss-street1

കോഴിക്കോട് ഞാറ്റുവേല സാംസ്‌കാരക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന 'ചുംബന തെരുവ്' സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചുംബന സമരക്കാരും ഹനുമാന്‍ സേനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധക്കാരെ നേരിട്ടത് തേജസ് ദിന പത്രത്തിന്റെ ലേഖകന്‍ അനീബ് ആയിരുന്നു.

പോലീസിനെ ആക്രമിച്ചു എന്ന കേസിലാണ് അനീബിനെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത് എന്നാണ് വിവരം. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അനീബ് സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നോ അതോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നോ എന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ട്.

സവര്‍ണ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയാണ് ഞാറ്റുവേലയുടെ നേതൃത്വത്തില്‍ ചുംബന തെരുവ് എന്ന പേരില്‍ സമരപരിപാടി സംഘടിപ്പിച്ചത്.

English summary
Chumabana Theruvu: Journalist arrested for attacking police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X