മകന്‍ പള്ളിയില്‍ പോകാറില്ല; അമ്മയുടെ ശവസംസ്‌കാരം ഹിന്ദു ആചാരപ്രകാരം
ചേര്‍ത്തല: മകന്‍ പള്ളിയില്‍ കയറാത്തതുകൊണ്ട് അമ്മയുടെ മൃതദേഹം കൃസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കാന്‍ കഴിയില്ലെന്ന് പള്ളിക്കമ്മറ്റി. തുടര്‍ന്ന് ഹിന്ദു ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു.
ചേര്‍ത്തല കളവംകോട് ചെന്നാട്ട് സ്വദേശിനി എംപി ലീലാമ്മ(72)യുടെ മൃതദേഹമാണ് പള്ളിയുടെ നിഷേധത്തെ തുടര്‍ന്ന് ഹിന്ദു ആചാരപ്രകാരം ശാന്തിയുടെ കര്‍മികത്വത്തില്‍ ദഹിപ്പിച്ചത്. പട്ടണക്കാട് ഗവ.ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച ഹെഡ് മിസ്ട്രസായിരുന്നു ലീലാമ്മ.

ലീലാമ്മയുടെ മകന്‍ ഷിജു പതിവായി പള്ളിയില്‍ വരാത്തതിനാല്‍ മാപ്പപേക്ഷ എഴുതി കൊടുക്കണമെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതോടെ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യുന്നത് നിരസിച്ചു. അതേസമയം ഷിജുവിന്റെ പിടിവാശിയാണ് ഇക്കാര്യത്തില്‍ പ്രശ്‌നമായതെന്ന് പള്ളി അധികൃതര്‍ പറയുന്നു.
ലീലാമ്മയുടെ ഭര്‍ത്താവ് അഡ്വ. എ ജോര്‍ജ് ദീര്‍ഘനാള്‍ പള്ളിയിലെ കൈക്കാരനായിരുന്നു. ഒന്നരവര്‍ഷമായി തളര്‍ന്ന് കിടക്കുകയാണ്. പതിവായി പള്ളിയിലോ അതിന്റെ കാര്യങ്ങളിലോ സഹകരിക്കാത്തയാളാണ് ഷിജുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെവരെ പള്ളിയില്‍ തന്നെ സംസ്‌കാരം നടത്താന്‍ ഇടവകാംഗങ്ങള്‍ ശ്രമിച്ചിരുന്നതായും പള്ളി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications