കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ കുരുക്കില്‍, മദ്യനയത്തിനെതിരെ പ്രക്ഷോഭവുമായി കെസിബിസി മദ്യവിരുദ്ധ സമിതി

മദ്യനയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്

Google Oneindia Malayalam News

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന പോരുമായി കെസിബിസി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രചാരണം നടത്തുകയാണ് കെസിബിസിയുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധ സമിതി. നേരത്തെ സംസ്ഥാനത്തെ ജനങ്ങളെ മദ്യത്തിലേക്ക് തള്ളിയിടുകയാണ് പിണറായി സര്‍ക്കാരെന്ന് കെസിബിസി വിമര്‍ശിച്ചിരുന്നു. അതേസമയം ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക എന്ന് സൂചനയുണ്ട്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടിവീഴുന്നു, ഇനി മുതല്‍ വാര്‍ത്തകള്‍ നിരീക്ഷിക്കും, നിയമം ഉടന്‍ വരും!ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടിവീഴുന്നു, ഇനി മുതല്‍ വാര്‍ത്തകള്‍ നിരീക്ഷിക്കും, നിയമം ഉടന്‍ വരും!

1

അതേസമയം മദ്യനയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഈ നീക്കം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കെസിബിസി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് കൂടുതല്‍ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെസിബിസി കുറ്റപ്പെടുത്തുന്നു. എന്നാല്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിപ്പോയ ബാറുകള്‍ മാത്രമാണ് തുറക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനകീയ സമരം നടത്താനാണ് മദ്യവിരുദ്ധ സമിതിയുടെ നീക്കം.

2

ഏപ്രില്‍ രണ്ടിന് കെസിബിസിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. നേരത്തെ സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച കത്തോലിക്കാ സഭ രംഗത്തെത്തിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പില്‍ ഫലിക്കുമെന്ന് സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം പുന:പ്പരിശോധിക്കേണ്ടതുണ്ടെന്ന് എന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതാവണമെന്ന് താമരശേറി ബിഷപ്പും മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായി റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനമാകെ മദ്യം വിതരണം ചെയ്യുകയാണ് സര്‍ക്കാരെന്നും ഇവര്‍ വിമര്‍ശിച്ചിരുന്നു.

ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

രാജയ്ക്കും കനിമൊഴിക്കും കെണിയൊരുക്കി സിബിഐ; ടുജി കേസില്‍ ഹൈക്കോടതിയില്‍ പുതിയ വാദങ്ങള്‍രാജയ്ക്കും കനിമൊഴിക്കും കെണിയൊരുക്കി സിബിഐ; ടുജി കേസില്‍ ഹൈക്കോടതിയില്‍ പുതിയ വാദങ്ങള്‍

English summary
church declares war on kerala government liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X