കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫിയെടുക്കുന്നത് പാപമെന്ന് കത്തോലിക്കാസഭ

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം:കേരള കത്തോലിക്കസഭയുടെ പുതിയ ലഘുലേഖയുമായി രംഗത്ത്. ഇത്തവണ മതാപിതാക്കളെ താക്കിത് ചെയ്യുന്നലഘുലേഖയാണ് സഭ ഇറക്കിയിരുക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ പ്രണയിക്കുന്നതും സെല്‍ഫിയെടുക്കുന്നതിലും മറ്റും കൂടുതല്‍ താല്പര്യം കാണിക്കുന്നു എന്നാല്‍ അവരെ തീവ്രവാദികളായി കാണും എന്നാണ് സഭയുടെ പുതിയഉത്തരവ്.

ഇത് സംബത്തിച്ച ഉത്തരവ് ഫെബ്രവരി എട്ടിന് പള്ളികളില്‍ വായിച്ചിരുന്നു. പുതിയ തലമുറയുടെ മാനസികആത്മീക വളര്‍ച്ച വളരെ അപകടപരമായ നിലയിലാക്കാണ് നീങ്ങുന്നതെന്നും ഉത്തരവില്‍ പറഞ്ഞു.

church

മതാപിതാക്കള്‍ ജാഗരൂഗരായിരിക്കണമെന്നും കുട്ടികളെ അവിശുദ്ധകൂട്ടുകെട്ടുകളില്‍ നിന്നും അതുപോലെ തന്നെ വാട്ടസ്ആപ്പ് സെല്‍ഫി എന്നിവയുടെ അതിപ്രസരത്തില്‍ നിന്നും സംരക്ഷിക്കണമെന്നും അവര്‍ ആത്മീയചിന്തകളില്‍ നിന്ന് വ്യതിചലിക്കാതെ നോക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.

സംസ്ഥാനത്ത് മതപരിവര്‍ത്തനം കൂടുതലായി നടക്കുന്നുണ്ട്. കുട്ടികള്‍ പ്രണയവലയത്തില്‍ അകപ്പെടുന്നതും മറ്റും അപകടകരമായ അവസ്ഥയാണെന്നും അത് കത്തോലിക്ക സഭയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇത് കുട്ടികളില്‍ വൈദികരും കന്യാസ്ത്രികളും ആകാനുള്ള താല്പര്യം കുറയ്ക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ഈ വര്‍ഷംജനവരിയില്‍ കെസിബിസി മിശ്രവിവാഹത്തെയും കുടുംബാസൂത്രണത്തെയും എതിര്‍ത്തിരുന്നു.

English summary
Church warns parents to guard children against 'selfie' It said parents should take care that their children do not fall into unholy relations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X