യുവതിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ സിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി
ബേക്കല്‍: യുവതിയെ തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്കി മൂന്ന് ദിവസം പീഡിപ്പിച്ച കേസില്‍ ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരന് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നേരത്തെ കാസര്‍കോട് പൊലീസ് അന്വേഷിച്ച കേസിലാണ് ബേക്കല്‍ സി.ഐ. തുടരന്വേഷണം ശക്തമാക്കിയത്. കാസര്‍കോട് സ്വദേശിനിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് പുലിക്കുന്ന് സ്വദേശി പി.എച്ച് മുഹമ്മദ് സുഹൈല്‍ (24), എതിര്‍ത്തോട് സ്വദേശിയായ കെ.എച്ച് സൈഫുദ്ദീന് (22) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി റിമാണ്ട് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയാണ് പിടിയിലാകാനുള്ളത്.

മാര്‍ച്ച് 7ന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ യുവതിയേയും രണ്ട് യുവാക്കളെയും കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി തന്നെ മൂന്നംഗ സംഘം പീഡിപ്പിച്ചതായി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ട് പ്രതികള്‍ പിടിയിലായതിന് ശേഷം ഈ കേസ് കാസര്‍കോട് പൊലീസ് ബേക്കല്‍ പൊലീസിന് കൈമാറുകയാണുണ്ടായത്.
മറ്റ് കേസുകളുടെ തിരക്കായതിനാല്‍ യുവതിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം വൈകിയാണ് സി.ഐ. ഏറ്റെടുത്തത്. പിടിയിലാകാനുള്ള പ്രതിയുടെ തളങ്കരയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications