കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ മുട്ടുകുത്തിച്ചു, ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം; കെ സുധാകരൻ

Google Oneindia Malayalam News

കൊച്ചി; ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീന്റെ ആത്മഹത്യയിൽ സി ഐ സി എൽ സുധീറിനെതെിരെ നടപടി എടുത്ത പിന്നാലെ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സുധീറിനെതിരായ നടപടി കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണെന്ന് സുധാകരൻ പറഞ്ഞു. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു.

k sudhakaran

സുധാകരന്റെ വാക്കുകളിലേക്ക്- ആലുവാ സി ഐ സുധീറിന് സസ്പൻഷൻ! ഇത് കോൺഗ്രസിൻ്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

''അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?" എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ്‌ വർഗീസും കോൺഗ്രസിൻ്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.പ്രതിക്ക്‌ സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിൻ്റെ പ്രിയപ്പെട്ട സമരഭടൻമാർക്ക് അഭിവാദ്യങ്ങൾ, കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ആലുവ സമരം സർക്കാരിനുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. മോഫിയക്ക് നീതി തേടി സമരം ചെയ്ത കോൺഗ്രസ് നേതാക്കൾക്ക് അഭിവാദ്യങ്ങൾ. സി.പി.എമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയാണ് നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.

വിഷയത്തിൽ മറ്റ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ വായിക്കാം- ഷാഫി പറമ്പിൽ 'മോഫിയ പർവീൺ അവളുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതി വെച്ചത് പോലെ CI ശിക്ഷിക്കപ്പെട്ടരിക്കുന്നു.
ഉദ്യോഗസ്ഥന്റെ പ്രിവിലേജ് ഉപയോഗിച്ചുകൊണ്ട് ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ട് ഒതുക്കപെടുമാമായിരുന്ന ഒരു കേസ്,നടപടിയെടുക്കാതെ ഇരിക്കുമായിരുന്നു ഒരു കേസ്,കോൺഗ്രസിന്റെ തുടർച്ചയായ സമരത്തിലൂടെ നീതിയുടെ വഴി തേടിയിരിക്കുന്നു.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

ആദ്യമായി പോലീസ് സ്റ്റേഷനിലേക്ക് ഒറ്റക്ക് കുത്തിയിരിക്കുവൻ വന്ന അൻവർ സാദത്ത് മുതൽ പ്രായത്തെ വകവെക്കാതെ ജലപീരങ്കിയെ നേരിട്ട് വർഗീസ്യേട്ടൻ വരെ ആ സമരത്തിന്റെ മുന്നണിയിൽ നിന്നു രണ്ടുദിവസമായി വിശ്രമമില്ലാതെ നീതിക്കുവേണ്ടി പോരാടിയ ബെന്നി ബഹനാൻ എംപിയും റോജി എം ജോൺ എംഎൽഎയും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും തൊട്ട് കോൺഗ്രസ്സ് നേതാക്കന്മാരും ആദ്യ ദിവസം മുതൽ പോരാടി പോലീസ് അതിക്രമത്തിന് വിധേയരാകേണ്ടി വന്ന എന്റെ
യൂത്ത് കോൺഗ്രസ്‌ പോരാളികളും -മിവാ ജോളി ഉൾപ്പടെ കെ എസ് യു സമരഭടന്മാരും നീതി ആഗ്രഹിച്ച ഓരോ മലയാളിയും ഒരുമിച്ച് നിന്ന് പോരാടി നേടിയ വിജയം'

വിടി ബൽറാം-കോൺഗ്രസ് ഇങ്ങനെ തെരുവിലിറങ്ങുമ്പോൾ ചിലർക്ക് ചില ചെറിയ അസൗകര്യങ്ങളുണ്ടായേക്കാം,
എന്നാൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ കോൺഗ്രസ് വിജയത്തിലെത്തിക്കുക തന്നെ ചെയ്യും'

'ഞാൻ ആരുടെ ഏജന്റെന്ന് ആദ്യം തിരുമാനിക്കൂ'; സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് ഒവൈസി'ഞാൻ ആരുടെ ഏജന്റെന്ന് ആദ്യം തിരുമാനിക്കൂ'; സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് ഒവൈസി

Recommended Video

cmsvideo
ഉത്രാ കേസിലും മോഫിയ കേസിലും വില്ലനായ സിഐ സുധീര്‍ | Oneindia Malayalam

English summary
CI Sudheer's suspension in mofia parveen case; Sudhakaran says this is congress victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X