സുന്ദര വില്ലനായി തിളങ്ങി, നടൻ കസാൻ ഖാന് വിട, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ചയാണ് കസാന്‍ ഖാന്‍ മരണപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയാണ് കസാന്‍ ഖാന്റെ മരണവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
എന്‍ എം ബാദുഷ കുറിച്ചു. 1992ലാണ് കസാന്‍ ഖാന്റെ സിനിമാ പ്രവേശം. തമിഴ് സിനിമയിലാണ് അദ്ദേഹത്തിന്റെ തുടക്കം. സെന്തമിഴ് പാട്ട് എന്ന ആദ്യ ചിത്രത്തിന് ശേഷം തമിഴില്‍ നിരവധി ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തു.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ കസാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. 1993ലാണ് കസാന്‍ ഖാന്‍ മലയാളത്തിലെത്തുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വമാണ് കസാന്‍ ഖാന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് വര്‍ണ്ണപ്പകിട്ട്, ദി കിംഗ്, ദി ഗ്യാങ്, സിഐഡി മൂസ, ഡ്രീംസ്, ദി ഡോണ്‍, ഇവന്‍ മര്യാദരാമന്‍, മായാമോഹിനി, രാജാധിരാജ, ഓ ലൈല ഓ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications