കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് ആധിപത്യം പ്രവചിച്ച് പുതിയ സര്‍വെ ; 13 സീറ്റുകള്‍ വരെ നേടാം, ബിജെപി ഇത്തവണയും നിരാശരാവും

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതുപക്ഷ ക്യാമ്പുകള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ സര്‍വെ ഫലം. ഇതുവരേയുള്ള ഭൂരിപക്ഷം സര്‍വേകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കുമെന്നാണ് സിവില്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെമോക്രാറ്റിക് അസേര്‍ഷന്‍ (സിഡി) സര്‍വെ ഫലം വ്യക്തമാക്കുന്നത്.

<strong>ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി</strong>ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി

ഇതര സര്‍വ്വേകളിലെല്ലാം ബിജെപിക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റുവരെ പ്രവചിക്കുന്നുണ്ടെങ്കിലും ഇത്തവണയും ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് സിഡ സര്‍വ്വേ പ്രവചിക്കുന്നത്. സിഡ സര്‍വ്വേയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വലിയ പ്രശ്നം തൊഴിലില്ലായ്മ

വലിയ പ്രശ്നം തൊഴിലില്ലായ്മ

തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ജനങ്ങള്‍ നേരിടുന്ന എറ്റവും വലിയ പ്രശ്നം ഏതെന്നെ ചോദ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്ത 26.30 ശതമാനം ജനങ്ങളും ഉത്തരം നല്‍കിയത് തൊഴിലില്ലായ്മ എന്നായിരുന്നു. അതിര്‍ത്തിയിലെ പ്രശ്നങ്ങളാണ് രാജ്യം നേരിടുന്ന പ്രധാന ഭീഷണിയെന്ന് അഭിപ്രായപ്പെട്ടത് 15.20 ശതമാനം ആളുകളാണ്.

മറ്റുള്ളവ

മറ്റുള്ളവ

അഴിമതി 12.10 ശതമാനം, വര്‍ഗീയത 12 ശതമാനം തുടങ്ങി വിലക്കയറ്റവും ഭീകരതയും കാര്‍ഷിക പ്രശ്നങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചായാവേണ്ട രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു.

13 വരെ സീറ്റുവരെ ഇടതിന്

13 വരെ സീറ്റുവരെ ഇടതിന്

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കും എന്നതാണ് സര്‍വ്വേയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍. 42.10 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുമുന്നണി 20 ല്‍ 11 മുതതല്‍ 13 വരെ സീറ്റു നേടുമെന്നാണ് സിഡ സര്‍വ്വേ പ്രവചിക്കുന്നത്.

യുഡിഎഫിന്

യുഡിഎഫിന്

7 മുതല്‍ 9 വരെ സീറ്റുകളിലാണ് യുഡിഎഫിന് സാധ്യത കല്‍പ്പിക്കുന്നത്. 40.80 ശതമാനം വോട്ട് വിഹിതമാണ് യുഡിഎഫിന് ലഭിക്കുക. എന്‍‍ഡിഎ അവരുടെ വോട്ട് വിഹിതം ഉയര്‍ത്തുമെങ്കിലും (15.20) ഇത്തവണയും അവര്‍ക്ക് സീറ്റൊന്നും ലഭിക്കാനിടയില്ലെന്ന് സര്‍വ്വെ വിലയിരുത്തുന്നു.

മോദി വീണ്ടും വരണോ

മോദി വീണ്ടും വരണോ

അതേസമയം, നരേനന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണോ എന്ന ചോദ്യത്തിന് 71.30 ശതമാനം ആളുകളും വേണ്ട എന്ന ഉത്തരമാണ് നല്‍കിയത്. വേണം എന്ന് അഭിപ്രായപ്പെട്ടവര്‍ 14.70 ശതമാനം ആയിരുന്നു. 14 ശതമാനം ആളുകള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ 67.70 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 25.30 ശതമാനം പേരാണ് തൃപ്തി രേഖപ്പെടുത്തിയത്. സര്‍‍വ്വേയില്‍ പങ്കെടുത്ത 7 ശതമാനം പേര്‍ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല.

 പ്രഥമ പരിഗണന

പ്രഥമ പരിഗണന

എന്താണ് വോട്ട് ചെയ്യുന്നതിന് നല്‍കുന്ന പ്രഥമ പരിഗണന എന്ന ചോദ്യത്തിന് 57.60 ശതമാനം ആളുകള്‍ മുന്നണി എന്ന ഉത്തരമാണ് നല്‍കിയത്. സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്ന 31ശതമാനം ആളുകളാണ്. മതം സമുദായം 1.60 ശതമാനത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി 0.90 ശതമാനത്തിന്‍റേയും പരിഗണനാ വിഷയങ്ങളാണ്.

നോട്ട് നിരോധനം

നോട്ട് നിരോധനം

വളരെ കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം നല്ല നടപടിയായി കേവലം 11.30 ശതമാനം ആളുകള്‍ മാത്രം. 14.10 ശതമാനം ആളുകളാണ് പെന്‍ഷന്‍ പദ്ധതിയെ കേന്ദ്ര സര്‍ക്കാറിന്‍റെ മികച്ച നടപടിയായി വിലയിരുത്തിയത്.

ജിഎസ്ടി

ജിഎസ്ടി

62.30 ശതമാനം ആളുകളാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഏറ്റവും മോശം നടപടിയായി നോട്ട് നിരോധനത്തെ കാണുന്നത്. ജിഎസ്ടിയാണ് കേന്ദ്രത്തിന്‍റെ ഏറ്റവും മോശം നടപടിയെന്ന് അഭിപ്രായപ്പെടുന്നവര്‍ 23.20 ശതമാനം ആളകളാണ്. അഴിമതി വിരുദ്ധ നടപടികളില്‍ കേന്ദ്രം പരാജയമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ 11.30 ശതമാനം ആളുകളാണ്.

ശബരിമല

ശബരിമല

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം ജനങ്ങളാണ് അഭിപ്രായപ്പെട്ടത്. അതേസമയം 14.30 ശതമാനം ആളുകള്‍ ശബരിമല തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കണമെന്ന് അഭിപ്രായപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം

English summary
cida predicts udf domination in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X