കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ലാത്തതിനാല്‍ കേരളം കയ്യൊഴിഞ്ഞ തമിഴ് യുവാവിന് തുണയായത് കോയമ്പത്തൂരില്‍ മെഡിക്കല്‍ കോളജ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പണമില്ലാത്തതിനാല്‍ കേരളം കയ്യൊഴിഞ്ഞ തമിഴ് യുവാവിന് തുണയായത് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. കേരളത്തിലെ തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍നിന്നും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച അറ്റുതൂങ്ങിയ കാല്‍പാദക്കാരന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് ചികിത്സയിലൂടെ കാലിന്റെ ചലനശേഷി തിരിച്ചുനല്‍കി.

ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കി! കുല്‍ഭൂഷണ് ഭാര്യയെക്കാണാന്‍ അനുമതി
കഴിഞ്ഞ ഒക്‌ടോബര്‍ഒന്നിനാണു പണമില്ലാത്തതിനാല്‍ അറ്റുതൂങ്ങിയ കാല്‍പാദവുമായി ചികിത്സക്കെത്തിയ തമിഴ്‌നാട് സ്വദേശിക്ക് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചത്. സംഭവം ഗുരുതര വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിനു അന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

thamizh

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രാജേന്ദ്രന്‍.

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍നിന്നും പ്രാഥമിക ചികിത്സപോലും നല്‍കാതെയാണു കോയമ്പത്തൂരിലെത്തിച്ചതെന്നു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കു നേതൃത്വം നല്‍കുന്ന ഡോക്ടര്‍ കേസന്വേഷിക്കാനെത്തിയ കുറ്റിപ്പുറം പോലീസിനു മൊഴിയും നല്‍കി.

കേരളത്തില്‍ ചികിത്സനിഷേധിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രന്റെ(35) നില അതീവ ഗുരുതരമായിരുന്നു.

കാലിന്റെ ചലനശേഷി തിരിച്ചുകിട്ടുന്ന കാര്യം ദിവസങ്ങള്‍ക്കുശേഷമെ പറയാനാകൂവെന്നായിരുന്നു ആശുപത്രിയില്‍ ആദ്യ ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സപോലും നല്‍കാതെ 28മണിക്കൂറിനു ശേഷം കോയമ്പത്തൂരില്‍ എത്തിച്ചതിനാലാണു നിലഗുരുതരമായതെന്നായിരുന്നു കോയമ്പത്തൂരില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ കുറിപ്പുറം എസ്.ഐ: കെ. നിപുല്‍ ശങ്കറിനു നല്‍കിയ മൊഴി.

കേരളത്തില്‍ തനിക്ക് ചികിത്സ നിഷേധിച്ച മെഡിക്കല്‍ കോളജ് ആശുപത്രികളുടെ അനാസ്ഥയെ കുറിച്ചു രാജേന്ദ്രനും പോലീസിനു മൊഴി നല്‍കി.

കുറ്റിപ്പുറത്തെ താമസ സ്ഥലത്തുവെച്ചു സംഘര്‍ഷത്തിനിടെ വെട്ടേറ്റ് കാല്‍പാദം മുറിഞ്ഞ രാജേന്ദ്രനെ ആദ്യം എത്തിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവിടെ ചികിത്സിക്കാന്‍ ആവശ്യമായ വാസ്‌കുലര്‍ സര്‍ജിയില്ലാത്തതിനാലാണ് തങ്ങള്‍ ചികിത്സ നിഷേധിച്ചതെന്നാണു സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസിനോട് ഡോക്ടര്‍മാര്‍ നല്‍കിയ മൊഴി.

വാസ്‌കുലര്‍ സര്‍ജറി നിലവില്‍ കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ മാത്രമൊള്ളുവെന്നതിനാലാണു തങ്ങള്‍ കോഴിക്കോട്ടേക്കു മാറ്റിയതെന്നും തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നും കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു രോഗിയെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് കൂലി ഡോക്ടര്‍മാര്‍ പിരിവെടുത്തുകൊടുക്കുകയായിരുന്നുവെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനാല്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിന് വിഷയത്തില്‍ കാര്യമായ അനാസ്ഥകണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. എന്നാല്‍ ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലപാടുകളിലാണു ഏറെ വിവാദമായിട്ടുള്ളത്. പണമില്ലാത്തതിനാലാണു കോഴിക്കോട് മെഡലക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാകാതിരുന്നതെന്നാണു സംശയിക്കുന്നത്. തനിക്കു ഈസമയത്തു കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ലെന്നു അബോധാവസ്ഥയിലായിരുന്നുവെന്നുമാണു രാജേന്ദ്രന്‍ പോലീസിനു മൊഴി നല്‍കിയത്.

എന്നാല്‍ 28മണിക്കൂറോളം ചികിത്സ നല്‍കാതെ ചുറ്റിച്ചതിനെതിരെ രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. വിഷയത്തെ കുറിച്ചു കുറ്റിപ്പുറം എസ്.ഐ: കെ. നിപുല്‍ ശങ്കറിന്റെ നേതൃത്വത്തിലാണു അന്വേഷണം നടക്കുന്നത്. എസ്.ഐയും സംഘവും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണു രാജേന്ദ്രന്റെയും ഡോക്ടര്‍മാരുടേയും മൊഴിയെടുത്തത്. അതോടൊപ്പം തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേന്ദ്രനെ കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി കോടീശ്വരനാണ് വെട്ടിയത്.

English summary
Cimbatore medical college helped Tamil youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X