• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിസ്മസും ഉല്‍സവ കമ്മിറ്റിയും അപ്‌സരയും; പുളകിതമായ അബിയുടെ വഴികള്‍, ഒടുവിലൊരു സമ്മാനവും

  • By Ashif

കൊച്ചി: മലയാളക്കരയില്‍ മിമിക്രിക്ക് ഒരു സൂപ്പര്‍ സ്റ്റാറുണ്ടെങ്കില്‍ ആ പട്ടികയില്‍ ആദ്യം ഇടംപിടിക്കുക കലാഭവന്‍ അബിയായിരിക്കും. ഹബീബ് മുഹമ്മദ് എന്ന അബി മലയാളത്തില്‍ സംസാരിക്കുന്ന അമിതാബ് ബച്ചനായിരുന്നു. മമ്മൂക്കയെ ഇതുപോലെ അനുകരിക്കുന്ന മറ്റൊരു മിമിക്രി താരത്തെയും ആരും കണ്ടിട്ടില്ല.

ഈ താരത്തില്‍ ജീവിതത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ക്രിസ്മസ് രാത്രികള്‍. ഒട്ടേറെ കാര്യങ്ങള്‍ താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഈ ദിനത്തിലായിരുന്നു. തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടങ്ങള്‍ മുമ്പൊരിക്കല്‍ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും മറ്റുമായി അബി വ്യക്തമാക്കിയിട്ടുണ്ട്. എന്തായിരുന്നു അബിയുടെ ജീവിതം, എങ്ങനെ ആയിരുന്നു ആ വളര്‍ച്ചയും തളര്‍ച്ചയും...

ഒരു ക്രിസ്മസ് രാത്രി

ഒരു ക്രിസ്മസ് രാത്രി

ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു അബിയുടെ പെണ്ണുകാണല്‍ ചടങ്ങ്. ബന്ധുവാണ് ആലോചന കൊണ്ടുവന്നത്. ക്രിസ്മസ് രാത്രി പെണ്ണുകാണലിന് തിരഞ്ഞെടുത്തതല്ല, അങ്ങനെ സംഭവിച്ചുപോയതാണ്. സുനിലയെ കണ്ടു ഇഷ്ടമായി, ഒരുമാസം കഴിഞ്ഞ് റിപബ്ലിക് ദിനത്തിലായിരുന്നു വിവാഹം.

മകന്‍ പിറന്നതും ക്രിസ്മസിന്

മകന്‍ പിറന്നതും ക്രിസ്മസിന്

അവിടെ തീരുന്നില്ല അബിയുടെ ക്രിസ്മസ് വിശേഷങ്ങള്‍. മകനും സിനിമാ നടനുമായ ഷെയ്ന്‍ നിഗം ജനിച്ചതും ഒരു ക്രിസ്മസ് ദിനത്തിലായിരുന്നു. ഹബീബ് മുഹമ്മദ് എന്ന അബി എങ്ങനെയാണ് അബിയായത് എന്ന കാര്യം അറിയാന്‍ എല്ലാവര്‍ക്കും കൗതുകമാണ്.

പേര് മാറി, രേഖകളിലല്ല

പേര് മാറി, രേഖകളിലല്ല

ഉല്‍സവ കമ്മിറ്റിക്കാരാണ് ഈ പേരുമാറ്റിയതെന്ന് ചിരിച്ചുകൊണ്ട് പലപ്പോഴും അബി ഓര്‍ത്തെടുത്തിട്ടുണ്ട്. നാട്ടില്‍ കലാപരിപാടികള്‍ക്ക് പോകുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഒരിക്കല്‍ നാട്ടില്‍ തന്നെയുള്ള പരിപാടിക്കിടെ ഉല്‍സവ കമ്മിറ്റിക്കാര്‍ പേര് വിളിച്ചുപറഞ്ഞത് അബി എന്നായിരുന്നു. ഒരു പക്ഷേ മുഴുവന്‍ പേര് അവര്‍ക്ക് അറിയാഞ്ഞിട്ടാകുമെന്നും അബിയുടെ വാക്കുകള്‍...

മുഴക്കമുള്ള പേര് വേണം

മുഴക്കമുള്ള പേര് വേണം

അങ്ങനെ പിന്നീടുള്ള പരിപാടിയിലെല്ലാം അറിയപ്പെട്ടത് അബി എന്നായിരുന്നു. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം സ്റ്റേജ് ഷോകളിലും ഹസ്യ പരമ്പരകളുടെ കാസറ്റ് പടക്കം തുടര്‍ച്ചയായി പൊട്ടിച്ചപ്പോഴും ആ പേര് തന്നെ ഉയര്‍ന്നു കേട്ടു. എങ്കിലും പേരിടുമ്പോള്‍ മുഴക്കമുള്ള പേരുകള്‍ വേണമെന്നാണ് അബിയുടെ അഭിപ്രായം.

ഈ ശബ്ദങ്ങള്‍ എവിടെ നിന്നു വരുന്നു

ഈ ശബ്ദങ്ങള്‍ എവിടെ നിന്നു വരുന്നു

അമിതാബ് ബച്ചനെ ഇത്രയും കൃത്യമായി അനുകരിച്ച മറ്റൊരു താരം മലയാളക്കരയില്‍ ഇല്ലെന്ന് പറയാം. ബച്ചന്റെ മലയാള പരസ്യങ്ങളില്‍ ശബ്ദം നല്‍കിയത് അബിയായിരുന്നു. ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായിരുന്നു അബി. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ശബ്ദവും അബിക്ക് പ്രയാസമുണ്ടായിരുന്നില്ല. അതേ അബി തന്നെയാണ് ആമിനത്താത്തയെ അനശ്വരമാക്കിയതും.

 മുണ്ടും ജുബ്ബയും ധരിച്ച് ടൈ കെട്ടുമോ?

മുണ്ടും ജുബ്ബയും ധരിച്ച് ടൈ കെട്ടുമോ?

പുറത്ത് ചിരിയുടെ മാലപ്പടക്കമായിരുന്ന അബി വീട്ടില്‍ വലിയ തമാശക്കാരനായിരുന്നില്ല. നമ്മള്‍ മുണ്ടും ജുബ്ബയും ധരിച്ചിട്ട് ടൈ കെട്ടാറില്ലല്ലോ എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് മുമ്പൊരിക്കല്‍ അദ്ദേഹം നല്‍കിയ മറുപടി.

ദുരന്തമാകരുത്

ദുരന്തമാകരുത്

ആ വാക്കുകളില്‍ ഊറി ചിരിക്കാനുള്ള വകയുണ്ടായിരുന്നെങ്കിലും അതിലേറെ ചിന്തിക്കാനുമുണ്ടായിരുന്നു. തമാശ പറയേണ്ട സ്ഥലത്ത് മാത്രമേ അബി പറഞ്ഞിരുന്നുള്ളൂ. വീട്ടില്‍ എപ്പോഴും തമാശ പറഞ്ഞിരുന്നാല്‍ പലപ്പോഴും അതൊരു ദുരന്തമാകുമെന്നും അബി പറഞ്ഞിരുന്നു.

സിനിമയും പാട്ടും

സിനിമയും പാട്ടും

കൊച്ചുനാള്‍ മുതല്‍ തന്നെ സിനിമയും പാട്ടും മനസില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു അബി. മൂവാറ്റുപുഴയിലെ അപ്‌സര തിയേറ്ററിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് പല വേദികളില്‍. സിനിമ തുടങ്ങുന്നതിന് മുമ്പേ അവിടെ എത്തി സീറ്റ് പിടിക്കുന്നതും സിനിമ തുടങ്ങുംമുമ്പുള്ള പാട്ട് കേള്‍ക്കാനുള്ള താല്‍പ്പര്യവുമെല്ലാം അബി ഒരിക്കല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.

 സിനിമകളില്‍ എന്തുപറ്റി

സിനിമകളില്‍ എന്തുപറ്റി

സ്റ്റേജ് ഷോകളില്‍ ഒരുകാലത്ത് നിത്യസാന്നിധ്യമായിരുന്ന അബി 50ഓളം സിനിമകളിലും അഭിനയിച്ചു. ബാലചന്ദ്ര മേനോന്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം കുറച്ചുകാലം മാത്രമേ തിളങ്ങി നിന്നൂള്ളൂ. പിന്നീട് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമെത്തിയത് ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു.

അബിയുടെ മറുപടി ഇങ്ങനെ

അബിയുടെ മറുപടി ഇങ്ങനെ

എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടിയും ഗംഭീരം. താന്‍ ആരോടും അവസരം ചോദിച്ചുപോയിട്ടില്ല എന്നായിരുന്നു മറുപടി. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ സംവിധായകന്റെ അടുത്ത് ഇല്ലായിരിക്കാം. തലേലെഴുത്ത് പോലെയല്ലേ എല്ലാം നടക്കൂവെന്നും അബി പറഞ്ഞിരുന്നു. ഒടുവില്‍ ഷെയ്ന്‍ നിഗം എന്ന മകനെ സിനിമാ ലോകത്തിന് സമ്മാനിച്ചാണ് താരം വിടപറയുന്നത്.

English summary
Cinema Actor Abi's Beautiful days and Memories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X