കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ല! ഇത്തവണ സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? മത്സരിക്കാന്‍ ആരൊക്കെ...

Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഏതൊക്കെ സിനിമ താരങ്ങള്‍ മത്സരിക്കാനുണ്ടാകും എന്ന മട്ടില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകാറുണ്ട്. എന്തായാലും ഇപ്പോഴത്തെ കേരള നിയമസഭയില്‍ സിനിമയില്‍ നിന്ന് മൂന്ന് പേരുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരൊക്കെ ഉണ്ടാകും എന്നാണ് പുതിയ ചര്‍ച്ചകള്‍.

നിയമസഭ തിരഞ്ഞെടുപ്പുവേളയില്‍ സാധാരണ ഉയര്‍ന്നുവരാറില്ലാത്ത രണ്ട് പേരുകളാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും. എന്തായാലും ഇത്തവണയും ആ പേരുകള്‍ കാര്യമായി കേള്‍ക്കാനില്ല. എന്നാല്‍ മറ്റ് ചില പേരുകള്‍ ശക്തമായി കേള്‍ക്കുന്നുണ്ടുതാനും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം...

സിദ്ദിഖ് ഇറങ്ങുമോ?

സിദ്ദിഖ് ഇറങ്ങുമോ?

സിനിമ താരം സിദ്ദിഖ് ഇപ്പോള്‍ ഒരുപാട് വിവാദങ്ങളില്‍ പെട്ടുനില്‍ക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയില്‍ സിദ്ദിഖ് ഉണ്ടാകാനുള്ള സാധ്യതള്‍ ഏറെയാണ്.

കോണ്‍ഗ്രസ്സുകാരന്‍

കോണ്‍ഗ്രസ്സുകാരന്‍

താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്ന് തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് സിദ്ദിഖ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയും ആയിരുന്നു. എന്നാല്‍ ഒടുവില്‍ സിദ്ദിഖിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

കൃഷ്ണകുമാര്‍

കൃഷ്ണകുമാര്‍

സിനിമ, സീരിയല്‍ താരമായ കൃഷ്ണകുമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് കുറച്ചുനാളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അടുത്തിടെയാണ് കൃഷണകുമാര്‍ തന്റെ ബിജെപി അനുഭാവം പ്രകടിപ്പിച്ച് തുടങ്ങിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

സുരേഷ് ഗോപി

സുരേഷ് ഗോപി

നിലവില്‍ രാജ്യസഭ എംപിയാണ് സുരേഷ് ഗോപി. എന്നാല്‍ ഇത്തവണ കേരളത്തില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിയെ ബിജെപി രംഗത്തിറക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു. അന്ന് മൂന്ന് ലക്ഷത്തോളം വോട്ടുകളും അദ്ദേഹം നേടിയിരുന്നു.

ഗണേഷ് കുമാര്‍ ഉറപ്പ്

ഗണേഷ് കുമാര്‍ ഉറപ്പ്

ഈ നിയമസഭയില്‍ അംഗമാണ് കെബി ഗണേഷ് കുമാര്‍. കേരള കോണ്‍ഗ്രസ് ബി നേതാവായ ഗണേഷ് കുമാര്‍ പത്താനപുരത്ത് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പിലും ഗണേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്. പത്തനാപുരത്ത് നിന്ന് തന്നെ ആയിരിക്കും അദ്ദേഹം ജനവിധി തേടുക.

മുകേഷ്

മുകേഷ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് നിന്ന് വിജയിച്ചുവന്ന ആളാണ് മുകേഷ്. അടുത്ത തിരഞ്ഞെടുപ്പില്‍ മുകേഷിന് സിപിഎം അവസരം കൊടുക്കുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് അറിയാന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

ഇന്നസെന്റിനെ ഇറക്കുമോ

ഇന്നസെന്റിനെ ഇറക്കുമോ

ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ഒരുതവണ ഇടത് സ്വതന്ത്രനായി മത്സരിച്ച് എംപിയായ ആളാണ് ഇന്നസെന്റ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും തോറ്റു. അതുകൊണ്ട് തന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് സിപിഎം അവസരം നല്‍കിയേക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇത്തവണ ജദഗീഷ് ഉണ്ടാകുമോ?

ഇത്തവണ ജദഗീഷ് ഉണ്ടാകുമോ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളായിരുന്നു ജഗദീഷ്. കോണ്‍ഗ്രസ് രാഷ്ട്രീയമാണ് തന്റെ രാഷ്ട്രീയം എന്ന് മുമ്പും തുറന്നുപറഞ്ഞിട്ടുള്ള ആളാണ് ജഗദീഷ്. കഴിഞ്ഞ തവണ പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതിരെ ആയിരുന്നു ജഗദീഷ് മത്സരിച്ചത്. എന്നാല്‍ ഗണേഷിന് മുന്നില്‍ ദയനീയ തോല്‍വിയായിരുന്നു ഫലം.

കൊല്ലം തുളസി

കൊല്ലം തുളസി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന് പ്രതീക്ഷിച്ചിരുന്ന ആളായിരുന്നു കൊല്ലം തുളസി. സ്ഥാനാര്‍ത്ഥി പട്ടികയിലും പേരുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തുളസി തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇത്തവണ കൊല്ലം തുളസി മത്സര രംഗത്തുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

ദേവൻ

ദേവൻ

ഇത്തവണ തൃശൂരിൽ മത്സരിക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ച ആളാണ് നടൻ ദേവൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മുന്നണികളുമായും ഒരു ബന്ധവും ഉണ്ടാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
ആരാണ് ആ മൂന്നാമന്‍...

ആരാണ് ആ മൂന്നാമന്‍...

ഇപ്പോഴത്തെ നിയമസഭയില്‍ മൂന്ന് സിനിമ നടന്‍മാര്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ആരാണ് ആ മൂന്നാമന്‍ എന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. പാലായില്‍ അട്ടിമറി വിജയം നേടിയ എന്‍സിപിയുടെ മാണി സി കാപ്പന്‍ തന്നെയാണ് ആ നടന്‍. 11 സിനിമകളില്‍ അഭിനയിക്കുകയും 12 സിനിമകള്‍ നിര്‍മിക്കുകയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് മാണി സി കാപ്പന്‍.

2020 ല്‍ എവിടെ ആയിരിക്കും മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം എന്നതില്‍ ചെറിയൊരു അവ്യക്ത ഇപ്പോഴുണ്ട്.

English summary
Will Siddique Contest for Congress? Cinema celebrities expected to contest in 2021 Kerala Assembly Electi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X