കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനെട്ടാം പടിക്കരികിൽ പാടി അഭിനയിച്ച നായിക ജയശ്രീ; ചിത്രം 86ൽ പുറത്തിറങ്ങിയ നമ്പിനാൽ കൊടുവതില്ലൈ'

  • By Desk
Google Oneindia Malayalam News

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കാലോചിതമായി, പുരോഗമനപരമായി ചിന്തിച്ച് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ വിശ്വാസങ്ങളിൽ കോടതിക്ക് എന്താണ് കാര്യമെന്നാണ് മറുഭാഗം ചോദിക്കുന്നത്.

ശബരിമലയിൽ മുൻപും സ്ത്രീകൾ പ്രവേശിച്ചിട്ടുണ്ടെന്നതിന് പറഞ്ഞത് എഴുത്തുകാരനായ എൻ എസ് മാധവൻ. ശബരിമലയിൽ ചിത്രീകരിച്ച ഒരു ചിത്രത്തിൽ പതിനെട്ടാം പടിക്ക് മുൻപിൽ നിന്ന് നായിക പാടി അഭിനയിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നിലുള്ള സത്യം തേടിയ സോഷ്യൽ മീഡിയ ഒടുവിൽ ആ നായികയെ കണ്ടുപിടിച്ചിരിക്കുകയാണ്.

ശബരിമലയിൽ

ശബരിമലയിൽ

1986ൽ ശബരിമലയിൽ ചിത്രീകരിച്ച തമിഴ് സിനിമയിലെ ഗാനരംഗത്തിൽ പതിനെട്ടാം പടിക്ക് മുൻപിൽ നിന്നും നായിക പാടി അഭിനയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നായിരുന്നു എൻഎസ് മാധവൻ പറഞ്ഞത്. ചിത്രീകരണത്തിന് അനുമതി നൽകാനായി ദേവസ്വം ബോർഡ് 7500 രൂപ പ്രതിഫലം വാങ്ങിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അനുമതിയില്ല

അനുമതിയില്ല

ഇതിന് ശേഷമാണ് ഹർജി വരുന്നതും 10നും അൻപതിനും ഇടയിലുള്ള സ്ത്രീകൾക്ക് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ നടന്ന ചോറൂണ് ചടങ്ങുകളിൽ സ്ത്രീകൾ പങ്കെടുത്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷ്ഠയ്ക്ക് മുൻപിൽ ചടങ്ങ് നടക്കുന്നിടത്ത് കൊടിമരം നാട്ടിയാണ് സമർത്ഥനായ തന്ത്രി ഇത് നിർത്തലാക്കിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

സത്യം തേടി

സത്യം തേടി

എൻ എസ് മാധവന്റെ പരാമർശങ്ങളെ തുടർന്ന് ഇതിന്റെ സത്യമ തേടുകയായിരുന്നു സോഷ്യൽ മീഡിയ. നമ്പിനാല്‍ കെടുവതില്ലൈ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചത്. ചിത്രത്തിലെ നായികയായിരുന്ന ജയശ്രീയാണ് പതിനെട്ടാം പടിക്ക് മുൻപിൽ പാടി അഭിനയിക്കുന്നത്.

1986ൽ

1986ൽ

1986 മാർച്ച് 8 മുതൽ 13 വരെയായിരുന്നു സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടന്നത്. കടുത്ത അയ്യപ്പഭക്തമായ ശങ്കരനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ജയശ്രീയ്ക്ക് പുറമെ സുധാചന്ദ്രൻ, അനു, വടിവുക്കരശി. മനോരമ എന്നിവരാണ് ചിത്രീകരണത്തിനായി എത്തിയത്. എംഎസ് വിശ്വനാഥനായിരുന്നു സംഗീതം.

പരാതി

പരാതി

യുവതികളായ സ്ത്രീകളെ സന്നിധാനത്ത് കൊണ്ടുവന്ന് നൃത്തം ചെയ്പ്പിച്ചതിന്റെ പേരിൽ കോടതിയിൽ കേസ് വന്നു. ജയശ്രീയും സുധാ ചന്ദ്രനും അടക്കമുള്ള നടിമാരായിരുന്നു ആദ്യത്തെ അഞ്ച് പ്രതികൾ. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ ഭാസ്കരൻ നായർ, അംഗങ്ങളായ സരസ്വതി കുഞ്ഞികൃഷ്ണൻ, ഹരിഹര അയ്യർ എന്നിവരായിരുന്നു മറ്റു പ്രതികൾ. കേസിൽ നടിമാർ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

പിഴയിട്ടു

പിഴയിട്ടു

ആയിരം രൂപ വീതം കോടതി നടിമാർക്ക് പിഴയിട്ടു. അൻപത് വയസ് കഴിഞ്ഞിരുന്നതിനാൽ നടി മനോരമയെ വെറുതേ വിട്ടു. പണം വാങ്ങി ചിത്രീകരണത്തിന് അനുമതി നൽകിയ ദേവസ്വം ബോർഡ് ഭാരവാഹികളും പിഴയടക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ സംഭവത്തിന് ശേഷം ആചാരങ്ങളുടെ ഭാഗമായി സ്ത്രീകൾക്കുള്ള നിയന്ത്രണം ദേവസ്വം ബോർഡ് കർശനമാക്കുകയായിരുന്നു.

സഹായിക്കാൻ വിസമ്മതിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നുതള്ളി; ഇരുവർക്കും ജീവപര്യന്തംസഹായിക്കാൻ വിസമ്മതിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നുതള്ളി; ഇരുവർക്കും ജീവപര്യന്തം

കോഴിക്കോട് യുവാവിന്റെ മരണം നിപ്പയെന്ന് വ്യാജപ്രചരണം; നടപടിയെടുക്കും, മരണകാരണം എച്ച്1എന്‍1കോഴിക്കോട് യുവാവിന്റെ മരണം നിപ്പയെന്ന് വ്യാജപ്രചരണം; നടപടിയെടുക്കും, മരണകാരണം എച്ച്1എന്‍1

English summary
actress jayasree at sabarimala temple for tamil movie shoot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X