കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ന്‍ നിഗം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളത്: നടന് പിന്തുണയുമായി ആഷിഖ് അബു, എല്ലാം സുതാര്യമാകണം

Google Oneindia Malayalam News

കൊച്ചി: നിര്‍മ്മാതാക്കളും നടന്‍ ഷെയിന്‍ നിഗവുമായുള്ള പ്രശ്നത്തില്‍ നിലവില്‍ ഇരുപക്ഷത്ത് നിന്നും ആരോപണ- പ്രത്യാരോപണങ്ങള്‍ ഒന്നുമില്ലെങ്കിലും വിഷയത്തില്‍ പൂര്‍ണ്ണ പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഷെയിന്‍റെ അമ്മ സലീനയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട താരസംഘടനയായ 'അമ്മ' ഇരുപക്ഷത്തോടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഷെയിനുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനായിരുന്നു 'അമ്മ'യുടെ നീക്കം. എന്നാല്‍ ഉത്തരേന്ത്യയില്‍ കഴിയുന്ന ഷെയിന്‍ നിഗം ഇതുവരെ കേരളത്തില്‍ തിരിച്ചെത്താത്തിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നടന്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇനിയുള്ള ചര്‍ച്ച നടക്കുക. ഇതിനിടയിലാണ് ഷെയിന്‍ നിഗത്തിന് വീണ്ടും പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല

വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല

ഷെയിന്‍ നിഗത്തിന് കുറച്ചു പേര്‍ ചേര്‍ന്ന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് ആഷിഖ് അബു കൊച്ചിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വിഷയത്തില്‍ ഷെയിന്‍റെ ഭാഗത്ത് നിന്നും അപക്വമായ നടപടി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൗരവത്തോടെ കാണണം

ഗൗരവത്തോടെ കാണണം

ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വളരെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്‍റെ ആരോപണം ഗൗരവമുള്ളതാണെന്നും ആഷിഖ് അബു പറഞ്ഞു.

എല്ലാം സുതാര്യമാകണം

എല്ലാം സുതാര്യമാകണം

സിനിമ സെറ്റുകളില്‍ പോലീസ് പരിശോധന നടത്താനുള്ള നീക്കത്തെ പിന്തുണക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നു. സിനിമയില്‍ എല്ലാം സുതാര്യമാകണം എന്നാണ് അഭിപ്രായം. കുറച്ച് പേര്‍ ചേര്‍ന്ന് ഒരാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഒരാളുടേത് മാത്രമല്ല

സിനിമ ഒരാളുടേത് മാത്രമല്ല

മുടങ്ങിക്കിടക്കുന്ന സിനിമകള്‍ ഷെയിന്‍ നിഗം പൂര്‍ത്തിയാക്കണമെന്നാണ് ആഗഹ്രം. സിനിമ എന്നത് ഒരിക്കലും ഒരാളുടേത് മാത്രമല്ല. അനേകം ആളുടെ അധ്വാനത്തിന്‍റെ ഫലമാണ് സിനിമയെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ വിലക്കില്ല

നിലവില്‍ വിലക്കില്ല

സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വസിക്കുന്നത്. ഷെയിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നിലവില്‍ നിലനില്‍ക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ആഷിഖ് അബു കൊച്ചിയില്‍ വ്യക്തമാക്കി.

നേരത്തേയും

നേരത്തേയും

വിഷയത്തില്‍ നേരത്തേയും തന്‍റെ നിലപാട് വ്യക്തമാക്കി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഇരു ഭാഗത്ത് നിന്നുമുണ്ടായ പ്രവര്‍ത്തികള്‍ അപക്വമാണെന്നും സിനിമ പോലൊരു പ്രൊഫഷണല്‍ മേഖലയില്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഒരു ഓണ്‍ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

കോടതിയും നിയമവുമുണ്ട്

കോടതിയും നിയമവുമുണ്ട്

സിനിമയില്‍ നിന്ന് ഒരാളെ വിലക്കുക എന്നു പറയുന്നത് ഒരു കാലത്തും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കരാര്‍ ലംഘനങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയും നിയമവുമുണ്ട്. കരാര്‍ ലംഘനമെന്നത് സിനിമയില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല.

നേരിട്ടത് വൈകാരികമായി

നേരിട്ടത് വൈകാരികമായി

മറ്റ് പല മേഖലയിലും ഇത് നടക്കുന്നു. സിനിമയില്‍ തന്നെ നേരത്തേയും ഇത് ഉണ്ടായിട്ടുണ്ട്. വിലക്ക് പ്രഖ്യാപിച്ചല്ല അതിനെയൊന്നും നേരിടേണ്ടത്. ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വളരെ വൈകാരികപരമായാണ് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചതെന്നും ആഷിഖ് അബു പറഞ്ഞു.

പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍

പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍

നിര്‍മ്മാതാക്കള്‍ നടത്തിയ പത്രസമ്മേളനം അപക്വമായിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്. പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ലേ ഇരു വിഭാഗത്തിനും ഇടയില്‍ ഉണ്ടായിട്ടുള്ളു. എല്ലവരും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. അത് നടനായാലും സംവിധായകനായാലും മറ്റാരായാലും.

ഷെയിന്‍ തിരുത്തണം

ഷെയിന്‍ തിരുത്തണം

നടന്‍ എന്ന നിലയില്‍ ഷെയിന്‍റെ ഭാഗത്ത് നിന്നും അപക്വമായ രീതിയിലുള്ള പ്രതികരണവും ഇടപെടലും ഉണ്ടായിട്ടുണ്ട്. അത് ഷെയിന്‍ തിരുത്തണം എന്നാണ് എന്‍റെ ശക്തമായ അഭിപ്രായം. പുതുമുഖ സംവിധായകരുടെ സിനിമകളാണ് മുടങ്ങിപ്പോയത്. അവരുടെ ഭാവി കൂടി നോക്കണമെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടിരുന്നു.

സംഘടനകള്‍ ശ്രമിക്കേണ്ടത്

സംഘടനകള്‍ ശ്രമിക്കേണ്ടത്

ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിര്‍മാതാക്കളും അതിനേക്കാള്‍ ലാഘവത്തോടെ സിനിമയെ കണ്ട നടനും ചെയ്തത് തെറ്റ് തന്നെയാണ്. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് സംഘടനങ്ങള്‍ അല്ലാതെ ഊതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ല.

സിനിമയില്‍ ലഹരി

സിനിമയില്‍ ലഹരി

കാരവാനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നത് കൊണ്ടായിരിക്കും സിനിമയില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. അവര്‍ക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ കാണും. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റ് സെറ്റുകളിലെ കാര്യങ്ങള്‍ എനിക്കറിയില്ല. എന്‍റെ സെറ്റിലെ കാര്യമെ തനിക്ക് അറിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അടച്ചാക്ഷേപിക്കുന്നത് ശരിയല്ല

അടച്ചാക്ഷേപിക്കുന്നത് ശരിയല്ല

നിര്‍മ്മാതാക്കള്‍ പറയുന്നത് പോലെ ലഹരിയുടെ കാര്യത്തില്‍ പോലീസ് അന്വേഷണം വരട്ടെ. സംഘടനയും അത് ആവശ്യപ്പെടട്ടെ. നിര്‍മ്മാതാക്കളെക്കുറിച്ചും എന്തെല്ലാം അപവാദങ്ങള്‍ മുമ്പ് പലരും പറഞ്ഞിട്ടുണ്ട്. അതെല്ലാം സത്യമായിരുന്നോ. അതുകൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്ന് പറഞ്ഞ് എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

ഇത്രയും വഷളാവാന്‍ കാരണം

ഇത്രയും വഷളാവാന്‍ കാരണം

സംഘടനകളുടെ അധികാര സ്ഥാനത്ത് ഇരിക്കുന്ന മുതിര്‍ന്ന നിര്‍മ്മാതാക്കളുടെ വാക്കുകള്‍ ഷെയിന്‍ നിഗത്തെപ്പോലെ 23 വയസ്സുകാരനായ ഒരു നടന്‍ വില കല്‍പ്പിക്കാത്തതാവാം ചിലപ്പോള്‍ അവരെ ചൊടിപ്പിച്ചത്. അതായിരിക്കാം ഈ പ്രശ്നം ഇത്രയും വഷളാവാന്‍ കാരണമെന്നുമായിരുന്നു ആഷിഖ് അബു നേരത്തെ അഭിപ്രായപ്പെട്ടത്.

 കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍' കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍'

 സോണിയ രാജിവെയ്ക്കും? രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും? ജനവരി 15 ന് ശേഷം? സോണിയ രാജിവെയ്ക്കും? രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും? ജനവരി 15 ന് ശേഷം?

ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?

English summary
cinema controversey; ashiq abu supports shane nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X