കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി മേനോനെ പൊളിച്ചടുക്കി അരുന്ധതി; ബുദ്ധിജീവിയും കണ്ണടയും തരിപ്പണമായി

ഐഎഫ്എഫ്‌കെ വേദിയില്‍ നടന്ന ഓപണ്‍ ഫോറത്തിലാണ് നടി പാര്‍വതി മമ്മൂട്ടിക്കെതിരേ ആഞ്ഞടിച്ചത്.

  • By Desk
Google Oneindia Malayalam News

സിനിമാ മേഖലയില്‍ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണെന്ന് വിലയിരുത്തുന്നവര്‍ കുറവല്ല. മമ്മൂട്ടിയെ പോലും വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന ഒരു യുവതലമുറ സജീമായിരിക്കുന്നു. ഇത് ബഹുമാനക്കുറവാണോ അതല്ല, നിലപാടുകളിലെ വ്യക്തതയും ചടുലതയുമാണോ കാണിക്കുന്നത് എന്ന കാര്യത്തില്‍ ചര്‍ച്ച പൊടിക്കുകയാണ്. ചില പ്രതികരണങ്ങള്‍ തരംതാണതായി പോകുന്നുണ്ടെങ്കിലും പുതിയ ചര്‍ച്ചകള്‍ വന്‍ കോലാഹലമാണുണ്ടാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കസബക്കെതിരേ നടി പാര്‍വതി ചലച്ചിത്ര മേളയോടനുബന്ധിച്ച് പറഞ്ഞതാണ് വിവാദത്തിന് ആധാരം. പിന്നീട് കൂടുതല്‍ പേര്‍ പ്രതികരണങ്ങളായി വന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ലക്ഷ്മി മേനോന്‍ തയ്യാറാക്കിയ വീഡിയോ. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ വീഡിയോക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റായ അരുന്ധതി...

എളുപ്പത്തില്‍ ബുദ്ധജീവിയാകാം

എളുപ്പത്തില്‍ ബുദ്ധജീവിയാകാം

എങ്ങനെ എളുപ്പത്തില്‍ ബുദ്ധജീവിയാകാം എന്ന തലക്കെട്ടോടെയായിരുന്നു ലക്ഷ്മി മേനോന്റെ വീഡിയോ. സ്ത്രീ ബുദ്ധിജീവികളെ രൂക്ഷമായി പരിഹസിക്കുന്ന വീഡിയോയില്‍, ഒരിക്കല്‍ ബുദ്ധിജീവിയായി മാറിയാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിലവധി കമന്റുകള്‍ വന്നിരിക്കെയാണ് അരുന്ധതിയുടെ മറുപടി.

പ്രൊപഗാന്‍ഡ വര്‍ക്ക്

പ്രൊപഗാന്‍ഡ വര്‍ക്ക്

'ബുദ്ധിജീവി' വീഡിയോ ഒരു പ്രൊപഗാന്‍ഡ വര്‍ക്കാണ്. വിമര്‍ശിക്കപ്പെടേണ്ടതാണ്. ലക്ഷ്മി മേനോന്റെ വീഡിയോ കൗതുകത്തോടെയാണാദ്യം കണ്ടത്. സ്‌ളീവ് ലെസ്സ് ബ്‌ളൗസും വെട്ടിയ മുടിയുമുള്ള ഫെമിനിസ്റ്റ് 'കൊച്ചമ്മ' കോമഡികളില്‍നിന്ന്, തലേക്കെട്ടും കണ്ണടയുമുള്ള 'ബുദ്ധിജീവി' കോമഡികളിലേക്ക് പൊതുബോധം മാറിയിട്ട് കുറച്ചായല്ലോ.

ഐഎഫ്എഫ്‌കെ കാലത്ത്

ഐഎഫ്എഫ്‌കെ കാലത്ത്

ഐഎഫ്എഫ്‌കെ കാലത്ത് ഇത്തരക്കാരുടെ ആക്രമണം കൂടുകയും ചെയ്തു. പബ്‌ളിക് സ്‌പേസ് ക്ലൈം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായി
ഇവിടുത്തെ ആണ്‍ബോധത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിഹാസങ്ങള്‍ തന്നെയാണല്ലോ ലക്ഷ്മിയും അവതരിപ്പിച്ചത്, അവരത് സ്മാര്‍ട്ടായി ചെയ്തല്ലോ എന്നതായിരുന്നു ഫസ്റ്റ് ഇംപ്രഷന്‍.

ഭൂരിഭാഗവും സംഘികള്‍

ഭൂരിഭാഗവും സംഘികള്‍

അധികം വൈകാതെ വീഡിയോ ഇന്‍ബോക്‌സിലേക്കും കമന്റുകളിലേക്കും എത്തിത്തുടങ്ങി. അയക്കുന്നവരില്‍ ഭൂരിഭാഗവും സംഘികളാണ്. ഫാന്‍ വെട്ടുകിളികളുമുണ്ട്. 'കാണെടീ ഡാഷ് മോളേ.. കാണ്' എന്ന് പുച്ഛിക്കുന്ന മെസേജുകളുടെ എണ്ണം കൂടിയപ്പൊ ഒരുവട്ടം കൂടി വീഡിയോ കണ്ടു.

മമ്മൂട്ടി, മോഹന്‍ലാല്‍

മമ്മൂട്ടി, മോഹന്‍ലാല്‍

'മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മാവുകള്‍ക്കിട്ട് എറിയാവുന്നതാണ്' എന്ന ഒറ്റ വരിയില്‍, പാര്‍വതി നടത്തുന്ന പോരാട്ടങ്ങളെ റദ്ദ് ചെയ്യുന്നു. പുസ്തകം വായിക്കുന്ന, സിനിമ കാണുന്ന, അതിലും പ്രധാനമായി സമരങ്ങളില്‍ സജീവമായിടപെടുന്ന പെണ്‍കുട്ടികളെ മുഴുവന്‍ പ്രിട്ടന്‍ഷ്യസ് ജീവികളാക്കുകയാണ് വീഡിയോ.

കുലസ്ത്രീ മോഡല്‍

കുലസ്ത്രീ മോഡല്‍

'കുലസ്ത്രീ' മോഡല്‍ പിന്തുടരാത്ത പെണ്‍കുട്ടികള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു? കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ക്ക് മേല്‍ അലിഖിത നിയമങ്ങളുണ്ട്. പ്രൈവറ്റ് സ്‌കൂളുകളുടെ കാര്യം പറയാനില്ല.

മുടിയഴിച്ചിട്ടാല്‍ അഴിഞ്ഞാട്ടം

മുടിയഴിച്ചിട്ടാല്‍ അഴിഞ്ഞാട്ടം

സ്വന്തം വസ്ത്രധാരണത്തിലോ മുടിയിലോ യാതൊരു തെരഞ്ഞെടുപ്പിനും അവകാശമില്ലാതെയാണ് 17 വയസ്സുവരെയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ വളരുന്നത്. മുടിയഴിച്ചിട്ട് പുറത്തിറങ്ങുന്നത് പോലും 'അഴിഞ്ഞാട്ട' മാകുന്ന ഒരു സമൂഹത്തിലാണ് നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത്. അവിടെയാണ് കുറേയേറെ സ്ത്രീകള്‍ അടക്കാനുമൊതുക്കാനും കഴിയാത്തവരായി മുന്നോട്ടുവരുന്നത്.

ഒഎംകെവി

ഒഎംകെവി

മുണ്ടുടുക്കുകയോ മുടിയെടുത്തുച്ചിയില്‍ കെട്ടുകയോ മാത്രമല്ല ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത്. സദാചാര പൊലീസ് കളിക്കുന്ന ആങ്ങളമാരോട് ഒഎംകെവി പറയുന്ന, സമരങ്ങളില്‍ സജീവസാന്നിധ്യമാവുന്ന, സിനിമയിലും സാഹിത്യത്തിലും അപ്‌ഡേറ്റഡായ പെണ്‍കുട്ടികള്‍ പത്തോ നൂറോ അല്ല ഇന്ന് കേരളത്തില്‍.

ഈ സ്ത്രീകള്‍ മുഴുവന്‍

ഈ സ്ത്രീകള്‍ മുഴുവന്‍

പൊതുസ്ഥലങ്ങളില്‍ പൊതുബോധത്തെ വകവയ്ക്കാതെ ഇടപെടുന്ന ഈ സ്ത്രീകള്‍ മുഴുവന്‍ പ്രിട്ടന്‍ഷ്യസ് ആണെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ, ആണധികാര വ്യവസ്ഥയ്ക്ക് വലിയ സേവനം ചെയ്യുകയാണ് ലക്ഷ്മി. സ്ത്രീകള്‍ക്കെതിരെ പറയാന്‍ സ്ത്രീയെക്കിട്ടിയാല്‍ അതിലും മികച്ച ആയുധമെന്തുണ്ട്.

വീഡിയോ ഉണ്ടാക്കിയ ഡാമേജ്

വീഡിയോ ഉണ്ടാക്കിയ ഡാമേജ്

സുജയുടെ പോസ്റ്റിനെക്കാള്‍ വളരെ വലുതാണ് ലക്ഷ്മിയുടെ വീഡിയോ ഉണ്ടാക്കിയ ഡാമേജ്. അത് ഷെയര്‍ ചെയ്യുന്നവരില്‍ 'ശംഖൊലി' യും 'പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം' ഉം ഒറ്റക്കെട്ടാണെന്നത്, സ്ത്രീവിരുദ്ധതയ്ക്ക് കേരളത്തില്‍ പാര്‍ട്ടിഭേദമില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നുവെന്നും സൂചിപ്പിച്ചാണ് അരുന്ധതിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

English summary
Cinema industry crisis: Arundhathi about Lakshmi Menon Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X