കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചര്‍ച്ചയും പാളി... മുന്തിരിവള്ളികളും എസ്രയും ഫുക്രിയും ജോമോനും എന്ന് വെളിച്ചം കാണും?

ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു

Google Oneindia Malayalam News

കൊച്ചി: സിനിമ പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല. തര്‍ക്ക വിഷയങ്ങളില്‍ ധാരണയാകാതെ ചര്‍ച്ച പിരിഞ്ഞു.

തീയേറ്റര്‍ വിഹിതം കൂട്ടണം എന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച അലസിയത്. പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ രഹസ്യ യോഗം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നത്.

കേരളത്തിലെ പ്രമുഖ എക്ലാസ്സ് തീയേറ്ററുകളില്‍ നിന്നെല്ലാം വിതരണക്കാര്‍ സിനിമകള്‍ പിന്‍വലിച്ചിരിക്കുകയാണ്. മാത്രമല്ല മെഗാസ്റ്റാറുകളുടേതുള്‍പ്പെടെയുള്ള സിനിമകള്‍ റിലീസ് ചെയ്യാനും ഇതുവരെ സാധിച്ചിട്ടില്ല.

തീയേറ്റര്‍ വിഹിതം കൂട്ടണം

സിനിമകളുടെ തീയേറ്റര്‍ വിഹിതം കൂട്ടണം എന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും സംഘടന പറയുന്നത്.

സര്‍ക്കാര്‍ ഇടപെട്ടിട്ടും കാര്യമുണ്ടായില്ല

സിനിമ സംഘടനകളുടെ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതും അംഗീകരിക്കപ്പെടാതെ പോയതോടെ സമരം മൂര്‍ച്ചിക്കുകയായിരുന്നു.

360 തീയേറ്ററുകളില്‍ മലയാളം ഇല്ല

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങളുടെ കീഴിലുള്ള 360 തീയേറ്ററുകളില്‍ നിന്നാണ് വിതരണക്കാര്‍ ഇപ്പോള്‍ സിനിമകള്‍ പിന്‍വലിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പലതിലും അന്യഭാഷാ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മുന്തിരി വള്ളികളും, ജോമോനും എല്ലാം

ക്രിസ്തുമസിന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര തുടങ്ങി ആറ് സിനിമകളുടെ റിലീസിങ് ആണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

മള്‍ട്ടിപ്ലക്‌സുകളില്‍ പ്രശ്‌നമില്ല

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴും മള്‍ട്ടി പ്ലക്‌സുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഭൈരവ റിലീസേ് ഉടന്‍

ഇതിടെ വിജയ് ചിത്രമായ ഭൈരവയുടെ റിലീസിങും വരുന്നുണ്ട്. ഭൈരവയുടെ റിലീസിങ്ങിന് ഒരു പ്രതിസന്ധിയും ഉണ്ടാവില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. ഇതിനെതിരെ പലരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭൈരവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

English summary
Cinema Crisis: Latest discussion also in vain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X