Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മുത്തശി 'നല്ല നടി'! കൊച്ചുമക്കളും കലക്കി! വൈറലായ വീഡിയോ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത്...

സിനിമയുടെ പ്രചരണത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്ന് സംവിധായകനായ രാധാകൃഷ്ണൻ പറഞ്ഞു.

പാലക്കാട്: കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ മുത്തശി കിണറ്റിൽ വീഴുന്ന വീഡിയോ സിനിമാ പ്രചരണത്തിന് വേണ്ടി ചിത്രീകരിച്ചതെന്ന് വിശദീകരണം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറാലായി മാറിയ വീഡിയോ യഥാർഥ സംഭവമല്ലെന്ന് വിശദീകരിച്ച് സിനിമയുടെ അണിയറക്കാർ തന്നെയാണ് രംഗത്തെത്തിയത്.

വീഡിയോ യഥാർഥ സംഭവാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സിനിമയുടെ അണിയറക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് യഥാർഥത്തിൽ നടന്ന സംഭവമല്ലെന്നും, തങ്ങളുടെ സിനിമയുടെ പ്രചരണത്തിനായി ചിത്രീകരിച്ചതാണെന്നും സംവിധായകൻ കെ രാധാകൃഷ്ണൻ പാലക്കാട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

pic

ആധികാരികത ഇല്ലാത്ത വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ എങ്ങനെയാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. മൂന്നു ദിവസം മുൻപ് ചിത്രീകരിച്ച വീഡിയോ താനും സുഹൃത്തുക്കളും ചേർന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും, ഇതുവരെ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ആരും അന്വേഷിച്ചില്ലെന്നും രാധാകൃഷ്ണർ പറഞ്ഞു. വീഡിയോയിൽ മുത്തശിയായി അഭിനയിച്ച കൂനത്തറ രാജലക്ഷ്മി അമ്മയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ പിന്നിൽ നിന്ന മുത്തശി കിണറ്റിൽ വീഴുന്ന രംഗങ്ങൾ എന്ന പേരിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ നിരവധി പേർ ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+