• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീയിൽ കുരുത്തു തന്നെയാണ് വളർന്നതും വലുതായതും! പൃഥ്വിരാജിന്റെ അമ്മയ്ക്ക് വിളിച്ചവർക്ക് ചുട്ടമറുപടി!

കൊച്ചി: വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ നടന്‍ പൃഥ്വിരാജിന് നേര്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറണം എന്നാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും അടക്കം ഭീഷണിപ്പെടുത്തുന്നത്.

cmsvideo
  പൃഥ്വിരാജിന്റെ അമ്മയ്ക്ക് വിളിച്ചവര്‍ക്ക് ചുട്ടമറുപടി | Oneindia Malayalam

  അതിനിടെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തില്‍ അംബിക ജെകെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിച്ച കമന്റ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. വിവാദത്തിൽ സിനിമാ രംഗത്ത് നിന്നും വന്‍ പിന്തുണയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. പ്രതികരണങ്ങള്‍ വായിക്കാം:

  തീയിൽ കുരുത്ത് വളർന്നത്

  തീയിൽ കുരുത്ത് വളർന്നത്

  പൃഥ്വിരാജിന് പിന്തുണ അറിയിച്ച് കൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം: '' ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബർ ആക്രമണം എന്ന തീയിൽ കുരുത്തു തന്നെയാണ് രാജു വളർന്നതും വലുതായതും.

  സ്വന്തം മക്കൾ അമ്മക്കു വിളിച്ചാലും..

  സ്വന്തം മക്കൾ അമ്മക്കു വിളിച്ചാലും..

  ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം. അദ്ദേഹത്തെ വിമർശിക്കാം. ആരും വിമർശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല, ഒരു കലാകാരൻ എന്ന നിലയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ രാജുവിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പറയാൻ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാൻ കഴിയില്ല. ഇവരെ പോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

  നികൃഷ്ടമായ പദപ്രയോഗങ്ങൾ

  നികൃഷ്ടമായ പദപ്രയോഗങ്ങൾ

  വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമർശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവർക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്താൻ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലർക്കും എതിർപ്പുണ്ടാകാം അഭിപ്രായ വിത്യാസങ്ങളുണ്ടാകാം.

  കൈ വിട്ട ആയുധവും വാ വിട്ട വാക്കും

  കൈ വിട്ട ആയുധവും വാ വിട്ട വാക്കും

  അതിന്റെ പേരിൽ അയാളുടെ അമ്മക്ക് വിളിക്കുക എന്നത് ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല. കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിയുന്നവരാരും അത് പൊറുത്തു തരികയുമില്ല.

  ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും

  ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും

  മല്ലികചേച്ചിയുടെ സുകുവേട്ടൻ എന്ന സ്വപ്നം 49 ആം വയസിൽ വീണുടയുമ്പോൾ, നേർപാതിയുടെ തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളിൽ തളരാതെ ദൃഡ നിശ്ചയത്തോടെ വളർത്തിവലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നിൽ പിതൃശൂന്യമെന്നു വിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും''.

  പോസ്റ്റ്‌ ഇട്ട സ്ത്രീയോട് ഒരു ചോദ്യം?

  പോസ്റ്റ്‌ ഇട്ട സ്ത്രീയോട് ഒരു ചോദ്യം?

  നിർമ്മാതാവ് ഷിബു സി സുശീലന്റെ കുറിപ്പ് ഇങ്ങനെ: '' പൃഥ്വിരാജ് എന്ത് തെറ്റാണു ചെയ്തത്? രാജുവിന്റെ അമ്മയെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ്‌ ഇട്ട സ്ത്രീയോട് ഒരു ചോദ്യം? നിങ്ങൾക്കും അമ്മയും കുടുബവും ഉള്ളതല്ലേ? നിങ്ങൾക്ക് അമ്മയുടെ വില അറിയില്ലെന്ന് ആ പോസ്റ്റ്‌ വായിച്ചപ്പോൾ മനസിലായി. നിങ്ങൾക്ക് നേരെ ഒരു പുരുഷൻ ഇത് പോലെ പറഞ്ഞെങ്കിൽ എന്തായിരിക്കും പ്രതികരണം ...

  ശുദ്ധ തോന്ന്യവാസം

  ശുദ്ധ തോന്ന്യവാസം

  സ്ത്രീവിരുദ്ധപരാമർശത്തിന് എപ്പോഴേ കേസ് എടുക്കുമായിരുന്നു. പ്രതികരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട്, പക്ഷേ ശുദ്ധ തോന്ന്യവാസമാണ് നിങ്ങൾ ഫേസ്ബുക്കിൽ ഇട്ടത്. സിനിമയിൽ അഭിനയിക്കുക എന്നത്

  ഒരു നടന്റെ ജോലി ആണ്. അയാൾക്ക്‌ ഇഷ്ട്ടം ഉണ്ടെങ്കിൽ അഭിനയിക്കാം.. സിനിമ കാണണോ, വേണ്ടയോ എന്നത് അവരവരുടെ ഇഷ്ട്ടം. അഭിനയിക്കാൻ പാടില്ല എന്ന് പറയാൻ ഒരു നിയമവും ഇന്ത്യയിൽ ഇല്ല...''

  ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌..

  ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌..

  സംവിധായകൻ മിഥുൻ മാനുവൽ തോമസും വാരിയംകുന്നൻ വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!''

  English summary
  Cinema fraternity extends support to Prithviraj in 'Vaariyamkunnan' controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X