കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ ഹറാമാണ്, അല്ലെന്ന് പറഞ്ഞിട്ടില്ല, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണങ്ങളെന്ന് തങ്ങള്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: സിനിമ ഹറാമല്ലെന്നും, മുസ്ലീം ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും ലീഗ് നേതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞെന്നുള്ള ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ന്നത്. മുനവറലി ശിഹാബ് തങ്ങളുടെ പ്രസ്താവന മുസ്ലീം ലീഗിനു തന്നെ കോട്ടം തട്ടിക്കുന്നതായിരുന്നു. ഇതിനെതിരെ ഒട്ടേറെ പേര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

സിനിമ ഹറാമല്ല..., പര്‍ദ്ദ അറബിത്തം കൊണ്ട്!!! ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വാളുമായി തങ്ങള്‍സിനിമ ഹറാമല്ല..., പര്‍ദ്ദ അറബിത്തം കൊണ്ട്!!! ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വാളുമായി തങ്ങള്‍

എന്നാല്‍, താന്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടേയില്ലെന്നാണ് മുനവറലി ശിഹാബ് തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. സിനിമ ഹറാം തന്നെയാണ്, അതില്‍ മാറ്റമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.

സിനിമ ഹറാമല്ല

സിനിമ ഹറാമല്ല

ഇതുവരെയുള്ള മുസ്ലീം വിശ്വാസത്തെ തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുനവറലി ശിഹാബ് തങ്ങളുടെ ഭാഗത്തു നിന്നു വന്നിരുന്നത്. സിനിമ ഹറാമല്ലെന്നും, മുസ്ലീം ലീഗില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞുവെന്നുള്ള വാര്‍ത്തയാണ് കേട്ടത്.

സിനിമ ഹറാമാണ്

സിനിമ ഹറാമാണ്

എന്നാല്‍, സിനിമ ഹറാമല്ലെന്ന രീതിയില്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മുനവറലി പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മതത്തിനു വിപരീതമായി

മതത്തിനു വിപരീതമായി

മതത്തിന്റെ ചട്ടക്കൂടിന് പുറത്തേക്ക് ഒരു അഭിപ്രായവും താന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

അടിസ്ഥാനരഹിതം

പച്ചക്കുതിര എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്യുമെന്ററികളെക്കുറിച്ച്

ഡോക്യുമെന്ററികളെക്കുറിച്ച്

വിജ്ഞാനപ്രദമായ ചില ഡോക്യുമെന്ററികള്‍ സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ കാണിച്ചു കൊടുക്കുന്നുണ്ടെന്നാണ് താന്‍ പറഞ്ഞത്. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും പറഞ്ഞിരുന്നു. ഇതു വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും മുനവറലി പറയുന്നു.

ഖേദകരം

ഖേദകരം

വളരെ നല്ല പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മത മൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Cinema is haraam for Muslim,says Munavvar ali shihab thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X