ആക്രമിക്കപ്പെട്ട നടിയുടെ ചിത്രം, പേര്, പ്രമുഖ നടന്‍... എല്ലാം സിനിമ മംഗളത്തില്‍; ആ ചിത്രങ്ങള്‍ ?
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞപ്പോള്‍ ആദ്യം അവരുടെ പേരും ചിത്രങ്ങളും എല്ലാം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം വ്യക്തമായതോടെ മിക്കവരും അതെല്ലാം പിന്‍വലിച്ചു.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ സിനിമ മംഗളം വാരികയുടെ മുഖ ചിത്രം തന്നെ നടിയുടെ ഫോട്ടോയാണ്. നടിയുടെ പേരും എടുത്ത് തന്നെ പറയുന്നു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് ആരോപണം ഉയര്‍ന്ന പ്രമുഖ നടന്റെ പേരും സിനിമ മംഗളത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏറെ വര്‍ഷങ്ങളായി സിനിമ റിപ്പോര്‍ട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പല്ലിശ്ശേരിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നടിയുടെ പേരും ചിത്രവും ഉപയോഗിച്ച് സിനിമ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ ഫോട്ടോയാണ് ഇത്തവണ പുറത്തിറങ്ങിയ സിനിമ മംഗളത്തിന്റെ മുഖ ചിത്രം. നടിക്ക് സംഭവിച്ചതെന്ത്, കള്ളന്‍മാര്‍ കപ്പലില്‍ തന്നെ, തുടങ്ങിയ പ്രധാന വാര്‍ത്തകളുടെ തലക്കെട്ടും കവര്‍ പേജില്‍ ഉണ്ട്.

ഇപ്പോള്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ കുറിച്ച് ലേഖകന്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. സിനിമാക്കാര്‍ക്ക് വേണ്ടപ്പെട്ട ചെറുപ്പക്കാരന്‍ എന്നാണ് വിശേഷണം. നടീനടന്‍മാരുടെ ഇഷ്മറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍. കഞ്ചാവ് വേണ്ടവര്‍ക്ക് അത് കൊടുക്കും. ഗുണ്ടാപ്പണി ചെയ്യേണ്ടവര്‍ക്ക് അങ്ങനേയും ചെയ്യും.

ഇത് പള്‍സര്‍ സുനിയുടെ സ്ഥിരം പരിപാടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോകല്‍, സംഘം ചേര്‍ന്ന് ബലാത്കാരം, അത് ചിത്രീകരിച്ച് പണം തട്ടല്‍... ഇതെല്ലാം സുനി ഹോബിയാക്കി മാറ്റിയത്രെ. പല നടീനടന്‍മാരുടേയും ദൗര്‍ബല്യം മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ സുനിയ്ക്ക് പ്രത്യേക മിടുക്കു തന്നെ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാറില്‍ വച്ച് നടന്ന സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 'എഴുതാന്‍ പറ്റാത്ത സംഭവമാണ് പിന്നീട് നടന്നത്. ഒടുവില്‍ അവര്‍ ഒരു ബ്ലൂ ഫിലിം ചിത്രീകരിക്കുന്നതുപോലെ എല്ലാം എടുത്തു' എന്നാണ് വാചകം.

സംഭവത്തിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അക്കാര്യവും സിനിമ മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നടിയുമായി നേരത്തേ ഇദ്ദേഹത്തിനുണ്ടായ പ്രശ്‌നവും വിശദീകരിക്കുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടിയുടെ പേരും ആരോപണം ഉയര്‍ന്ന നടന്റെ പേരും എല്ലാം റിപ്പോര്‍ട്ടില്‍ പലയിടത്തായി പറയുന്നുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ തന്ത്രപരമായി പേര് ഉപയോഗിക്കാതേയും ഇരിക്കുന്നുണ്ട് ലേഖകന്‍.

ല സിനിമാക്കാരുടേയും അടുത്ത സുഹൃത്താണ് സുനി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മലയാളത്തിലെ പ്രശസ്തരായ അഞ്ച് നടന്‍മാരെ സുനി വെള്ളം കുടിപ്പിച്ചതായും പറയുന്നു. പലരില്‍ നിന്നും ലക്ഷങ്ങള്‍ സുനി തട്ടിയെടുത്തിട്ടുണ്ടത്രേ.

കള്ളന്‍മാര്‍ കപ്പലില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ഒരു തലക്കെട്ട്. സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും സിനിമാക്കാര്‍ തയ്യാറാണെന്നും ആരോപിക്കുന്നുണ്ട്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന നടീനടന്‍മാരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയാല്‍ കാര്‍ക്കിച്ച് തുപ്പും എന്നാണ് ആരോപണം.

നടിയെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ ചില നടന്‍മാര്‍ക്കും സുനി എത്തിച്ചുകൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവരുടെ സ്വകാര്യ ഉപയോഗങ്ങള്‍ക്കാണത്രെ ഈ ചിത്രങ്ങള്‍. എന്നാല്‍ ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മാത്രം റിപ്പോര്‍ട്ടില്‍ എവിടേയും പറയുന്നില്ല.

പല വമ്പന്‍മാരും നടിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയര്‍ത്തുന്നുണ്ട്. ചിലര്‍ ഇതിനായി പുതിയ മൊബൈല്‍ ഫോണ്‍ തന്നെ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉന്നയിക്കുന്നു.

സിനിമ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് പല്ലിശ്ശേരി. അതുകൊണ്ട് തന്നെ ഇദ്ദേഹം എഴുതിയ റിപ്പോര്‍ട്ടിനെ അത്രപെട്ടെന്ന് അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലും അന്വേഷണം വന്നേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications