കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന ദ്രോഹമാണ്,സൂപ്പർ സ്റ്റാറുകൾ പ്രതിബദ്ധത മറക്കുന്നെന്ന് സിനിമ പാരഡൈസോ ക്ലബ്

Google Oneindia Malayalam News

കൊച്ചി: 2021ല്‍ തീയേറ്റര്‍ തുറന്നാല്‍ കാണാമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം 2. എന്നാല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി കരാറായെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഒടിടി റിലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യം 2വിന്റെ ഒടിടി റിലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമ പാരഡൈസോ ക്ലബ്ബ്. ഫേസ്ബുക്ക് കുറിപ്പിലാണ് ക്ലബ്ബിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ദ്രോഹമാണ്

ദ്രോഹമാണ്

ഇത് വേറെ ഏതെങ്കിലും നിര്‍മാതാവ് ആയിരുന്നുവെങ്കില്‍ ഫാന്‍സുകാര്‍ തൊട്ട് മൊത്തം മലയാള സിനിമയും അയാളെ പൊങ്കാല ഇടുമായിരുന്നു. തീയേറ്റര്‍ വ്യവസായം തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ തീയറ്ററില്‍ ആള് കൊണ്ട് വരുവാന്‍ കഴിയുന്ന ഇത്തരമൊരു സിനിമ പ്രൈമില്‍ വരുന്നത് മലയാള സിനിമ വ്യവസായത്തിന് ചെയ്യുന്ന ദ്രോഹമാണ്.

സാമൂഹ്യ പ്രതിബദ്ധത

സാമൂഹ്യ പ്രതിബദ്ധത

ഇവരെ പോലെ പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ ഈ വ്യവസായതോട് കാണിക്കേണ്ട മിനിമം സാമൂഹ്യ പ്രതിബദ്ധത പണത്തിന്റെ മണി കിലുക്കത്തില്‍ മറന്നു പോകുന്നത് തികച്ചും ദുഃഖകരമായ കാര്യമാണ് എന്ന് പറയാതെ വയ്യ! പതിറ്റാണ്ടുകളായി അനിഷേധ്യ താര പദവി ഉണ്ടായിട്ടും ഇപ്പോഴും എല്ലാം പണത്തിന്റെ അളവുകോല്‍ വച്ച് കാണേണ്ടി വരുന്നു എന്നത് കഷ്ടമാണ്.

തികച്ചും പ്രഹസനം

തികച്ചും പ്രഹസനം

അപ്പോള്‍ ഈ ചിത്രത്തിന് ശമ്പളം കുറച്ചുവെന്ന് പറഞ്ഞത് മറ്റും തികച്ചും പ്രഹസനം! ഈ ചിത്രം തീയറ്ററില്‍ റിലീസ് ഉണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും ജനുവരിയില്‍ തിയേറ്ററുകള്‍ തുറക്കും എന്ന് ഉറപ്പായിരുന്നു.

ജനം തീയറ്ററില്‍ വന്നു തുടങ്ങും

ജനം തീയറ്ററില്‍ വന്നു തുടങ്ങും

കാശു മുടക്കിയ നിര്‍മ്മാതാവിന്റെ എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കി കൊണ്ട് പറയട്ടെ ദൃശ്യവും മാസ്റ്ററും റിലീസ് ഉണ്ടായിരുന്നു എങ്കില്‍ വീണ്ടും ജനം തീയറ്ററില്‍ വന്നു തുടങ്ങും എന്ന് കരുതാം എന്നുള്ള നിലയില്‍ നിന്ന് ചെറിയ പടങ്ങള്‍ കാണുവാന്‍ അത്രയ്ക്ക് റിസ്‌ക് വേണോ എന്ന് ആലോചിക്കുന്ന അവസ്ഥയില്‍ വീണ്ടും എത്തി.

ചെറിയ ചിത്രങ്ങള്‍ക്ക്

ചെറിയ ചിത്രങ്ങള്‍ക്ക്

മാസ്റ്റര്‍ യുവാക്കളെയും ദൃശ്യം കുടുംബങ്ങളെയും തീയറ്ററില്‍ എത്തിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇനി തുറന്നാലും പഴയ സ്ഥിതി തിരിച്ചു വരുവാന്‍ ഇത് പോലെ ഒരു പടം, അതായത് പ്രേക്ഷകനെ തീയേറ്ററില്‍ എത്തുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രം അത്യന്താപേക്ഷിതം ആണ്. ചെറിയ ചിത്രങ്ങള്‍ക്ക് അതിനു കഴിഞ്ഞില്ല എന്ന് വന്നേക്കാം.

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരം വഞ്ചിച്ചു, കാണിച്ചത് അനീതി; ലക്ഷ്യം അമിത ലാഭമെന്ന് ലിബര്‍ട്ടി ബഷീര്‍മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരം വഞ്ചിച്ചു, കാണിച്ചത് അനീതി; ലക്ഷ്യം അമിത ലാഭമെന്ന് ലിബര്‍ട്ടി ബഷീര്‍

നിങ്ങളുടെ ശബ്ദമാണ് ഇനി കേള്‍ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍, മഞ്ജുവിന്റെ ആ സിനിമ സ്വാധീനിച്ചെന്ന് ആര്യ!നിങ്ങളുടെ ശബ്ദമാണ് ഇനി കേള്‍ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍, മഞ്ജുവിന്റെ ആ സിനിമ സ്വാധീനിച്ചെന്ന് ആര്യ!

 പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ? പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ?

റിലീസിനായി കാത്തിരിക്കുന്നത്‌ 85 സിനിമകള്‍; വമ്പന്‍ സിനിമകളുടെ റീലീസ്‌ വൈകുംറിലീസിനായി കാത്തിരിക്കുന്നത്‌ 85 സിനിമകള്‍; വമ്പന്‍ സിനിമകളുടെ റീലീസ്‌ വൈകും

ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍

Recommended Video

cmsvideo
മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam

English summary
Cinema Paradiso Club criticizes the release of Mohanlal movie Drishyam 2 via amazon prime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X