• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ കൂട്ടങ്ങളെ നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ ചെന്നെത്തുക കോവിഡിനേക്കാള്‍ ഭീകരമായ ഭാവിയിലേക്കാവും

എറണാകുളം: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തെ അപലപിച്ച് സിനിമ പാരഡിസോ ക്ലബ് (സിപിസി). ഏത് ദിശയില്‍നിന്ന് വിലയിരുത്തിയാലും ഹിന്ദുത്വ തീവ്രവാദത്തിന്റെ മനുഷത്വരഹിതമായ, സാമാന്യബുദ്ധിക്ക് നിരക്കാത്ത വര്‍ഗീയ അജണ്ടകളില്‍ ചെന്നെത്തുന്ന ഒരു വാര്‍ത്തയാണിതെന്നും സിപിസി വിമര്‍ശിക്കുന്നു.

ഒരു മതേതര റിപ്പബ്ലിക്കില്‍ , മീറ്ററുകള്‍ അകലത്തില്‍ അമ്പലവും പള്ളികളുമൊക്കേ നിലനിക്കുന്ന രാജ്യത്തു , ഈ തീവ്രവാദികള്‍ക്ക് അന്യമതത്തിന്റെ ചിഹ്നംപോലും അസഹിഷ്ണുത സൃഷ്ടിക്കുന്നു എന്നതുതന്നെ ഭയപ്പെടുത്തുന്ന വസ്തുതയാണെന്നും കൂട്ടായ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തീവ്രവാദ സംഘടന

തീവ്രവാദ സംഘടന

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്ത് തയ്യാറാക്കിയ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്രംഗ് ദല്‍ നശിപ്പിച്ചു. ഏത് ദിശയില്‍നിന്ന് വിലയിരുത്തിയാലും ഹിന്ദുത്വ തീവ്രവാദത്തിന്റെ മനുഷത്വരഹിതമായ, സാമാന്യബുദ്ധിക്ക് നിരക്കാത്ത വര്‍ഗീയ അജണ്ടകളില്‍ ചെന്നെത്തുന്ന ഒരു വാര്‍ത്തയാണിത്.

ഭയപ്പെടുത്തുന്ന വസ്തുത

ഭയപ്പെടുത്തുന്ന വസ്തുത

കലയോടും, അന്യമതങ്ങളോടും, വസ്തുതകളോടുമുള്ള ഹിന്ദുത്വതീവ്രവാദത്തിന്റെ വിദ്വേഷം ഒറ്റയടിക്ക് പുറത്തുവരികയാണ് ഈ പ്രവര്‍ത്തിയിലൂടെ. ഒരു മതേതര റിപ്പബ്ലിക്കില്‍ , മീറ്ററുകള്‍ അകലത്തില്‍ അമ്പലവും പള്ളികളുമൊക്കേ നിലനിക്കുന്ന രാജ്യത്തു , ഈ തീവ്രവാദികള്‍ക്ക് അന്യമതത്തിന്റെ ചിഹ്നംപോലും അസഹിഷ്ണുത സൃഷ്ടിക്കുന്നു എന്നതുതന്നെ ഭയപ്പെടുത്തുന്ന വസ്തുതയാണ്.

മറ്റൊരു തലത്തിലേക്ക്

മറ്റൊരു തലത്തിലേക്ക്

പക്ഷേ ഇവിടെ ആ അസഹിഷ്ണുത മറ്റൊരു തലത്തിലേക്ക് പോവുകയാണ് .സെറ്റ് അടിച്ചുതകര്‍ത്തത്കൂടാതെ അതിനെ ഹിന്ദുത്വ സ്വാഭിമാനത്തിനുള്ള പോരാട്ടമായി വ്യാഖ്യാനിച്ച് ഈ തീവ്രവാദ ആശയങ്ങള്‍ക്ക് കയ്യടി വാങ്ങാനുള്ള വ്യഗ്രതയും പള്ളിപൊളിക്കുന്ന ചിത്രങള്‍ അടക്കം പോസ്റ്റു ചെയ്ത ഹിന്ദുത്വ തീവ്രവാദികള്‍ പ്രകടിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞത്

രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞത്

മനുഷ്യന്‍ ,സമൂഹം എന്നീ ആശയങ്ങള്‍ക്ക് തന്നെ ഭീഷണിയായ ഈ കൂട്ടങ്ങളെ ഇനിയെങ്കിലും നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ നമ്മള്‍ ചെന്നെത്താന്‍ പോവുന്നത് ഇപ്പോഴീ അനുഭവിക്കുന്ന മഹാമാരിയിലും ഭീകരമായ ഒരു ഭാവിയിലായിരിക്കും. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ അധ്വാനത്തെയും ധനനഷ്ടത്തെയും വിലകുറച്ചുകാണുന്നതുകൊണ്ടല്ല ഈ വിഷയത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞത് .

ശക്തമായി അപലപിക്കുന്നു

ശക്തമായി അപലപിക്കുന്നു

ഈ പ്രവര്‍ത്തിക്ക് മൂലകാരണമായ ഒരു തീവ്രവാദ ആശയം ഏറ്റവും പ്രാധാന്യത്തോടെ തന്നെ അഡ്രസ് ചെയ്യപ്പെടണമെന്നുള്ളതിനാലാണ് .ഒരു സിനിമാചാര്‍ച്ചാവേദി എന്ന നിലയില്‍ മിന്നല്‍ മുരളിയുടെ സെറ്റിന് നേരെയുണ്ടായ ആക്രമണത്തെ സീ പി സി ശക്തമായി അപലപിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും, സഹവർത്തിത്വത്തിനും വിഘാതമായി നിൽക്കുന്ന ഇത്തരം പിൻതിരിപ്പൻ ശക്തികളെ നിയമപരമായിത്തന്നെ നേരിടേണ്ടത് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമ്മുടെ കടമയാണ്

നിയമ നടപടികൾ

നിയമ നടപടികൾ

അതിനായി നിർമാതാവ് സൊഫീയ പോളിനും സംവിധായകൻ ബേസിൽ ജോസഫിനും ഈ പ്രശ്‌നത്തിൽ നിയമ നടപടികൾ മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടെ എല്ലാ പിന്തുണ ഉണ്ടാവുകയും ചെയ്യും. ട്രോളുകളിലൂടെയും തമാശകളിലൂടെയും നോർമലൈസ് ചെയ്യപ്പെടേണ്ടതല്ല നാടിന്റെ സമാധാന അന്തരീക്ഷത്തിലേക്കുള്ള സംഘപരിവാർ തീവ്രവാദികളുടെ കടന്ന് കയറ്റമെന്ന് തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം! വിഷജന്തുക്കൾ, പൊട്ടിത്തെറിച്ച് സിനിമാ ലോകം!

സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; പ്രത്യേക ചുമതലയില്‍ വരുന്നത് കരുത്തനായ നേതാവ്

English summary
Cinema Paradiso Club slams AHP attack against Minnal Murali movie Set
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more