കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കി, പ്രശ്നം രൂക്ഷമാകുമോ?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേർസ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

തൊഴിലാളികളുടെ 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു. ഇതില്‍ സഹകരിക്കാത്ത നിര്‍മാണ കമ്പനികളെയാണ് പുറത്താക്കിയത്.

സമരം ആരംഭിച്ചത്

സമരം ആരംഭിച്ചത്

തൊഴിലാളികളുടെ 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനുവരി ഒന്നു മുതല്‍ നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു.

സിനിമാ നിര്‍മാണ കമ്പനിയെ പുറത്താക്കിയത്

സിനിമാ നിര്‍മാണ കമ്പനിയെ പുറത്താക്കിയത്

സമരത്തിന്റെ പേരീല്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ വര്‍ധിച്ച വേതനം നല്‍കി ചിത്രീകരണം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.

രഞ്ജിത്തിനെ പുറത്താക്കിയത്

രഞ്ജിത്തിനെ പുറത്താക്കിയത്

സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയാണ് ക്യാപിറ്റോള്‍ ഫിലിംസ്. ഇതിനെയാണ് പ്രൊഡ്യൂസേസ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയത്.

വേതനം വര്‍ധിപ്പിച്ചത്

വേതനം വര്‍ധിപ്പിച്ചത്

33 ശതമാനം വര്‍ധനവാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ തയാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ഇത്രയും വേതനം തരാന്‍ തയാറുള്ള നിര്‍മാതാക്കളുടെ ചിത്രം മതിയെന്ന് ഫെഫ്ക തീരുമാനിക്കുകയയിരുന്നു.

നിര്‍മാതാക്കളുടെ കര്‍ശന തീരുമാനം

നിര്‍മാതാക്കളുടെ കര്‍ശന തീരുമാനം

ഫെഫ്കയുടെ ഈ തീരുമാനത്തില്‍ ഒരു നിര്‍മാതാവും വേതനം വര്‍ധിപ്പിക്കുരുതെന്ന് പ്രൊഡ്യൂസേസ് അസോസിയേഷന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന് എതിരായി നിന്നവരെയാണ് പുറത്താക്കിയിരിക്കുന്നത്.

 രഞ്ജ്ത്ത് സിനിമയ്ക്കും നടപടി

രഞ്ജ്ത്ത് സിനിമയ്ക്കും നടപടി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഒന്നാം തിയ്യതി മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ നായകനാകുന്ന രാജീവ് രവി ചിത്രവും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെ നിര്‍മാണ കമ്പനികള്‍ക്കെതിരെയാണ് നടപടി.

English summary
cinema producers against to director Ranjith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X