Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ, സീരിയല്‍ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ വക്കം മോഹന്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമ, സീരിയല്‍ നടന്‍ വക്കം മോഹന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

സീരിയല്‍ രംഗത്ത് സജീവമായിരുന്നു വക്കം മോഹന്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് മേഖലയ്ക്കും അപ്പുറം സിനിമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.

Vakkom Mohan

നടന്‍ എന്നതിനപ്പുറം മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു മോഹന്‍. 30 വര്‍ഷമായി ഡബ്ബിങ് മേഖലയില്‍ ഉണ്ട്. അഞ്ഞൂറോളോം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ഓഫ് ഫിലിം ആന്റ് ടിവിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു മോഹന്‍ താമസിച്ചിരുന്നു. കുറച്ച് കാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഗുരുതരാവസ്ഥയിലായി.

സൈന്യത്തില്‍ നഴ്‌സ് ആയ രമ ആണ് വക്കം മോഹന്റെ ഭാര്യ. ഉണ്ണിമായ ആണ് മകള്‍. മൃതദേഹം വക്കത്തെ വീട്ടുവളപ്പില്‍ സംസ്‌കരിയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+