Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ, സീരിയൽ താരം രേഖാ മോഹനെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിലെ ഫ്ലാറ്റിലാണ് രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

തൃശൂര്‍ സീരിയല്‍, സിനിമ താരം രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ഫ്‌ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ലാറ്റിലായിരുന്നു ശോഭ താമസിച്ചിരുന്നത്.

ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സ്ത്രീ ജന്മം എന്ന ജനപ്രിയ സീരിയലിലെ കേന്ദ്ര കഥാപാത്രമായിരുന്നു രേഖ മോഹന്‍. സൂര്യ ടിവിയില്‍ ആയിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്.

രണ്ട് ദിവസം

രണ്ട് ദിവസം

രേഖയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

ഷൂട്ടിങ്ങില്‍

ഷൂട്ടിങ്ങില്‍

രേഖയെ പുറത്ത് കാണാതിരുന്നതില്‍ അയല്‍ വാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. ഷൂട്ടിങ്ങിനായി പലപ്പോഴും വീട് വിട്ട് നില്‍ക്കാറുള്ളതുകൊണ്ടായിരുന്നു ഇത്.

ഡ്രൈവര്‍

ഡ്രൈവര്‍

രണ്ട് ദിവസമായിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് കാണാതിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് സംശയം തോന്നി. പിന്നീട് ഇയാള്‍ തന്നെ ആണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് എത്തി

പോലീസ് എത്തി

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു.

നീ വരുവോളം

നീ വരുവോളം

ദിലീപ് നായകനായ നീ വരുവോളം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ ആയിരുന്നു രേഖ അവതരിപ്പിച്ചത്. കൂട്ട ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ വേഷമായിരുന്നു ഇത്.

സിനിമ

സിനിമ

നീ വരുവോളം കൂടാതെ ഒരു യാത്രാമൊഴി, ഉദ്യാന പാലകന്‍ തുടങ്ങിയ സിനിമകളിലും രേഖ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

സീരിയല്‍

സീരിയല്‍

സീരിയല്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച നടി ആയിരുന്നു രേഖ മോഹന്‍. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+