കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ താരങ്ങള്‍ അടക്കം പ്രതിഫലം 50 ശതമാനമായി കുറയ്ക്കും, അമ്മയില്‍ തീരുമാനം, പ്രതിഷേധവും!!

Google Oneindia Malayalam News

കൊച്ചി: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കും. താരസംഘടനയായ അമ്മയുടെ ഇന്ന് നടന്ന നിര്‍വാഹിക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് സിനിമാ മേഖല. നേരത്തെ നിര്‍മാതാക്കളുടെ സംഘടന പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോടും സാങ്കേതിക പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിച്ചിരിക്കുന്നത്. പല സിനിമകളുടെയും ബജറ്റ് വെട്ടിക്കുറയ്ക്കാനോ, സിനിമകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. താരങ്ങളുടെ പ്രഖ്യാപനം സിനിമാ മേഖലയ്ക്ക് വലിയ ഉണര്‍വാകും.

1

50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. നേരത്തെ ഈ വിഷയം സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരസ്യമായി ഉന്നയിച്ചതില്‍ അമ്മയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. അതേസമയം പുതിയ സിനിമകളുമായി താരങ്ങള്‍ സഹകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ദീഖ്, ആസിഫ് അലി, രചന നാരായണന്‍ കുട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

്അതേസമയം സൂപ്പര്‍ താരങ്ങളും പ്രതിഫലം കുറയ്ക്കുമെന്നാണ് സൂചന. നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേതുമായി പുറത്തുവരാനുണ്ട്. നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിരുന്നു. നേരത്തെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രമുഖ സംവിധായകരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗിനും ഇനി പ്രശ്‌നമുണ്ടാകില്ല. വരാനുള്ള റിലീസുകള്‍ കഴിഞ്ഞ ശേഷം മാത്രം മതി പുതിയ സിനിമകള്‍ എന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക അടക്കമുള്ളവര്‍.

ഇതിനിടെ യോഗം നടന്ന ഹോട്ടല്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ പോലീസ് ഇടപെട്ട് യോഗം നിര്‍ത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹോട്ടലും അടപ്പിച്ചു. കണ്ടെയിന്‍മെന്റ് സോണായ ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്ന് ആരോപിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ നസീബയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. ഇവരില്‍ ചിലര്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ച് കയറുകയും ചെയ്തു. ഹോട്ടല്‍ കണ്ടെയിന്‍മെന്റ് സോണിലാണെങ്കിലും ഇതിന്റെ മുന്‍വശം ദേശീയ പാത ബൈപ്പാസിലേക്കാണ്.

വീഡിയോ വാറുമായി കോണ്‍ഗ്രസ്, ലഡാക്കില്‍ നടന്നത്, മോദിയുടെ കള്ളം, ബിജെപി നേതാക്കള്‍ തന്നെ....വീഡിയോ വാറുമായി കോണ്‍ഗ്രസ്, ലഡാക്കില്‍ നടന്നത്, മോദിയുടെ കള്ളം, ബിജെപി നേതാക്കള്‍ തന്നെ....

English summary
cinema stars will reduce their salaries decision in amma meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X