കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും കാത്തിരിക്കണം, സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഇന്ന് തുറക്കില്ല; കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കില്ല. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ തീയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വൈകീട്ട് നാലിന് വാര്‍ത്താസമ്മേളനവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Recommended Video

cmsvideo
Cinema Theaters in the state will not open today; FIOC meeting to discuss next steps
cinema

മലപ്പുറം എന്താ കേരളത്തിലല്ലേ? സിപിഎം ബിജെപിക്കും ആർഎസ്എസിനും വേണ്ടി വിറക് വെട്ടുകയാണെന്ന് കുഴൽനാടൻമലപ്പുറം എന്താ കേരളത്തിലല്ലേ? സിപിഎം ബിജെപിക്കും ആർഎസ്എസിനും വേണ്ടി വിറക് വെട്ടുകയാണെന്ന് കുഴൽനാടൻ

പകുതി പേരെ പ്രവേശിപ്പിച്ച് തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഉടമകളെ സംബന്ധിച്ച് പ്രായോഗികമല്ല. ഈ നിലപാട് യോഗത്തില്‍ ചര്‍ച്ചയാവും. കൂടാതെ, വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്.

'ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകും', കൊച്ചിയുടെ പുതിയ മേയറെക്കുറിച്ച് ജയസൂര്യ'ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകും', കൊച്ചിയുടെ പുതിയ മേയറെക്കുറിച്ച് ജയസൂര്യ

വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിയെ നിരന്തരം സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. ഇളവുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീയേറ്റര്‍ ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഈ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് സംഘടന ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

രജനികാന്തിനെ വിടാതെ അമിത് ഷാ; വീണ്ടും തമിഴ്‌നാട്ടിലേക്ക്, ആര്‍എസ്എസ് മേധാവിയുംരജനികാന്തിനെ വിടാതെ അമിത് ഷാ; വീണ്ടും തമിഴ്‌നാട്ടിലേക്ക്, ആര്‍എസ്എസ് മേധാവിയും

English summary
Cinema Theaters in the state will not open today; FIOC meeting to discuss next steps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X