Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി താരങ്ങള്‍ കുടുങ്ങുമോ?; തിരികൊളുത്തി ബാബുരാജും ടിനി ടോമും; പുതിയ വിവാദങ്ങള്‍

കൊച്ചി: സിനിമതാരങ്ങളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അമ്മ അംഗങ്ങളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ന്മാരായ ടിനി ടോം, ബാബുരാജ് എന്നിവര്‍ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതോടെ വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. മകനെ സിനിമയില്‍ അഭിനയിക്കാത്തത് ഭയത്തെ തുടര്‍ന്നാണെന്നാണ് നടന്‍ ടിനി ടോം തുറന്നടിച്ചത്. ഇത് വലിയ ചര്‍ച്ചയിലേക്ക് കാര്യങ്ങളെ നയിച്ചിരുന്നു.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ഒരിക്കലും ന്യായീകരില്ലെന്ന നിലപാട് തന്നെയാണ് അമ്മ എന്ന താര സംഘടനയുടെ നിയമഭേദഗതിയില്‍ പറയുന്നത്. ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിന് മറ്റ് ലഹരിക്കോ അടിമപ്പെടരുതെന്നാണ് നിര്‍ദ്ദേശം, കൂടാതെ പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്ന നിര്‍ദ്ദേശവുമുണ്ട്.

amma

കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്‌സിക്യൂട്ടീവ് ഇത് ഏകകണ്ഠമായി അംഗീകരിച്ചാല്‍ മാത്രമാണ് ഇനി പുതിയ അംഗത്വം നല്‍കാന്‍ സാധിക്കുകയുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടായതിന് തൊട്ടുപിന്നാലെ ശ്രീനാഥ് ഭാസിയും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഇതിനിടെ ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പരസ്യമായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടിലാണ് സംഘടന. എന്നാല്‍ ലഹരി ഉപയോഗിക്കുന്ന നടന്മാരുമായി അകലം പാലിക്കാനാണ് തീരുമാനമെന്ന് സംഘടന അറിയിച്ചിരിക്കുന്നത്. കൂടാതെ സെറ്റില്‍ എക്‌സൈസോ പൊലീസോ നിയമാനുസൃത പരിശോധന നടത്തിയാല്‍ എതിര്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

ഇതിനിടെ നടന്‍ ബാബുരാജിന്‍ന്റെ അഭിമുഖമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ പട്ടിക പൊലീസിന്റെ കയ്യിലുണ്ടെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായി പൊലീസിനോട് പറയും. അമ്മയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട ലിസ്റ്റുണ്ട്. ഞങ്ങള്‍ക്കത് കൃത്യമായി അയച്ചുതരുന്നുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്.

ലഹരിയുമായി പിടിക്കപ്പെട്ടയാളെ ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കുവേണ്ടിയാണിത് കൊണ്ടു പോയതെന്ന് പറയുന്നുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ടപ്പോള്‍ മൊഴി കൊടുത്തിട്ട് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി തുറന്നുപരിശോധിച്ചെങ്കില്‍ മലയാള സിനിമ ഇന്‍ഡസ്ട്രി അന്ന് തീരും. ഇതൊക്കെ നഗ്‌ന സത്യങ്ങളാണെന്ന് ബാബു രാജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+