കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: സിനിമാ ലോകത്ത് നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് 12 സിനിമാ പ്രവര്‍ത്തകരെ ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില്‍ സാമ്പത്തിക ലാഭമോ?

മോദിക്ക് ഉപദേശം നല്‍കാന്‍ ഷമീകയും! തിരുവനന്തപുരത്തിനും കണ്ണൂരിനും ഒരുപോലെ പ്രിയപ്പെട്ടവള്‍...

കഞ്ചാവും ചരസുമടക്കമുള്ള ലഹരി വസ്തുക്കളുമായാണ് സിനിമാ പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി അതീവരഹസ്യമായാണ് സിനിമാക്കാരുടെ ഫ്‌ളാറ്റുകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഇന്‍ഫോപാര്‍ക്ക് സിഐയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍

ഫ്‌ളാറ്റില്‍...

ഫ്‌ളാറ്റില്‍...

കൊച്ചി നഗരത്തിനോട് ചേര്‍ന്ന ഇടച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് 12 സിനിമാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടച്ചിറയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് ഫ്‌ളാറ്റുകളിലായാണ് പന്ത്രണ്ട് സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.

കമ്മീഷണര്‍ക്ക്...

കമ്മീഷണര്‍ക്ക്...

സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഇടച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വന്‍തോതില്‍ ലഹരി ഉപയോഗിക്കുന്നതായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിപി ഷംസിനാണ് രഹസ്യവിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങളായി അപ്പാര്‍ട്ട്‌മെന്റും പരിസരവും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

സിഐ....

സിഐ....

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണിയുടെ നേതൃത്വത്തിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയത്. സിനിമാ പ്രവര്‍ത്തകരായ 12 പേരെയാണ് ലഹരി ഉപയോഗിക്കുന്നതിനിടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചരസും....

ചരസും....

കഞ്ചാവും ചരസുമടക്കമുള്ള ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പോലീസ് സംഘം പിടിച്ചെടുത്തത്. ഇതില്‍ കൊട്ടാരക്കര പനവേലി കല്ലുപുരത്ത് എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് അരുണ്‍(28) എന്നിവരെ കഞ്ചാവ് കൈവശം വച്ചതിനും, മറ്റ് പത്തു പേരെ കഞ്ചാവ് ഉപയോഗിച്ചതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സിനിമാക്കാര്‍...

സിനിമാക്കാര്‍...

ഇടച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് ഫ്‌ളാറ്റുകളിലായി താമസിക്കുന്ന സംഘം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ പിടിയിലായ മറ്റ് പത്തു പേരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ലഹരി ഉപയോഗം...

ലഹരി ഉപയോഗം...

കൊച്ചി കേന്ദ്രീകരിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുവനടന്മാരും, യുവ സംവിധായകരുമടക്കം പലരും ലഹരിമരുന്ന് ഉപയോഗിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

English summary
cinema workers arrested with drugs in kochi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്