കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനമോചനയാത്ര ചൊവ്വാഴ്ച കോഴിക്കോട്ട്; ശുഹൈബിന്റെ കുടുംബത്തിന് 20 ലക്ഷം കൈമാറും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വര്‍ഗീയ ഫാസിസത്തിനും അക്രമങ്ങള്‍ക്കുമെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര ചൊവ്വാഴ്ച കോഴിക്കോട് ജില്ലയില്‍. വയനാട്ടില്‍ നിന്നും പുറപ്പെടുന്ന ജാഥയ്ക്ക് ഉച്ചക്ക് രണ്ടിന് കാവിലുംപാറ, തൊട്ടില്‍പാലം മേഖലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് കുറ്റ്യാടിയില്‍ നടക്കുന്ന വടക്കന്‍ നിയോജക മണ്ഡലം സ്വീകരണ പരിപാടിയില്‍ വടകര, നാദാപുരം, പേരാമ്പ്ര മേഖലയിലുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.

വൈകിട്ട് അരയിടത്തുപാലത്ത് നടക്കുന്ന സ്വീകരണവും പൊതുസമ്മേളനവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. എം പിമാര്‍, ദേശീയനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ശുഹൈബ് കുടുംബസഹായഫണ്ട് സമര്‍പ്പണവും നടക്കും. 20 ലക്ഷം രൂപയാണ് ശുഹൈബിന്റെ കുടുംബത്തിന് കൈമാറുക. പൊതുസമ്മേളനത്തോടനുബന്ധിച്ചുള്ള യൂത്ത് കോഗ്രസ് പ്രവര്‍ത്തകരുടെ ബൈക്ക് റാലി ഉച്ചക്ക് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ആരംഭിക്കും.

Janamochanam

എം.എം ഹസ്സന്റെ യാത്രയെ സ്വീകരിക്കാന്‍ ജില്ലയില്‍ വിപുലമായ ഒരുക്കമാണ് നടത്തിയത്. കൊടിതോരണങ്ങളും കമാനങ്ങളും നാടെങ്ങും ഉയര്‍ന്നിട്ടുണ്ട്. സ്‌ക്വാഡുകള്‍ തിരിഞ്ഞുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളിലൂടെ ജനമോചന യാത്രയുടെ ലഘുലേഖകള്‍ എത്തിച്ചു. യാത്രയോടനുബന്ധിച്ച് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാംപയിനും നടന്നു. യാത്രയുടെ മുന്നോടിയായി 'വാളല്ലെന്‍ സമരായുധം, ആശയമാണ് ആയുധം' എന്ന പേരില്‍ കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ കലാജാഥ കഴിഞ്ഞ ദിവസം പര്യടനം നടത്തിയിരുന്നു.
English summary
Congress's Janamochana Yathara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X