കൊച്ചിയില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം;കേസ് ഒതുക്കിയ സിഐയ്ക്ക് സസ്പെന്ഷന്
മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഒരു മാസത്തോളം കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്.
കൊച്ചി: നഗരത്തിലെ വീട്ടില്‍ പൂട്ടിയിട്ട് ഒരു മാസത്തോളം യുവതിയെ പീഡിപ്പിച്ച കേസ് ഒതുക്കിയ സിഐയ്ക്ക് സസ്പെന്ഷന്. എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെയാണ് കൊച്ചി റേഞ്ച് ഐജി സസ്പെന്‍ഡ് ചെയ്തത്. കേസ് ഒതുക്കാന്‍ ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഒരു മാസത്തോളം കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. ഇരുപത്തഞ്ചോളം പേര് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ നഗരത്തിലെത്തിക്കുന്നത്. ആദ്യം സ്ഥാപനമുടമയും പിന്നീട് ഇയാള്‍ വിളിച്ചുവരുത്തിയവരുമാണ് യുവതിയെ പീഡിപ്പിച്ചത്. കേസിലെ പ്രതികളില്‍ നിന്നും അഭിഭാഷകന് മുഖേനെയാണ് സിഐ പണം വാങ്ങിയത്.

യുവതിക്ക് അഞ്ചു ലക്ഷം നല്കി...
കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നിന്നാണ് സിഐ ഏഴു ലക്ഷം രൂപ വാങ്ങിയത്. പ്രതികളുടെ അഭിഭാഷകന് മുഖേനെയാണ് പണം വാങ്ങിയത്. ഇതില്‍ അഞ്ചു ലക്ഷം രൂപ പീഡനത്തിനിരയായ യുവതിയ്ക്ക് നല്കി. കുബേര കേസില്‍ ഉള്‍പ്പെട്ട തമിഴ്നാട് സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലും സിഐയ്ക്കെതിരെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കര്‍ശന നടപടിയ്ക്ക് റിപ്പോര്‍ട്ട്...
എറണാകുളം നോര്‍ത്ത് സിഐ പണ വാങ്ങി പീഡനക്കേസ് ഒതുക്കിയത് സംസ്ഥാന പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സിഐയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ടും നല്‍കിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സിഐയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കേസില്‍ 25 പേര് പ്രതികള്‍...
മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് ഒരു മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. ഇരുപത്തഞ്ച് പേരാണ് കേസിലെ പ്രതികള്‍. യുവതിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയാണ് ആദ്യം പീഡിപ്പിച്ചത്.

ഒടുവില്‍ സിഐയ്ക്ക് സസ്പെന്‍ഷനും...
വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി പാലാരിവട്ടം പോലീസിലാണ് പരാതി നല്‍കിയത്. പീന്നീട് നോര്‍ത്ത് സിഐ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. ഇരുപത്തഞ്ച് പേരെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഐയും പ്രതികളുടെ അഭിഭാഷകനും ചേര്‍ന്നാണ് പിന്നീട് കേസ് അട്ടിമറിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications