വര്‍ത്തമാന കാല അന്വേഷണവുമായി സര്‍ക്കസ് കവിത സമാഹാരം പ്രകാശനം ചെയ്തു
കല്‍പ്പറ്റ: വര്‍ത്തമാന കാലത്തെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് വായനക്കാരനെ ക്ഷണിക്കുന്ന ശിവന് പള്ളിപ്പാടിന്റെ കവിതാ സമാഹാരം സര്‍ക്കസ് ഡോ ഖദീജ മുംതാസ് വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന് നല്കി പ്രകാശനം ചെയ്തു. വയനാടിന്റെ സാംസ്കാരിക മേഖലയില്‍ വ്യത്യസ്തതലങ്ങളില്‍ കര്‍മ്മനിരതനായ ശിവന് പള്ളിപ്പാടിന്റെ കവിതകള്‍ വായനക്കാരനെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി സംവദിക്കാന്‍ അവസരം നല്‍കുന്നതാണെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് കൂടിയായ ഖദീജ മുംതാസ് പ്രകാശന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്റെ മകളും പാലക്കാട് വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സ്മിത സര്‍ക്കസ് എന്ന കവിത അവതരിപ്പിച്ചു. തുടര്‍ന്ന് എഴുത്തുകാരന് ഷാജി പുല്‍പ്പള്ളി വായനക്കാര്‍ക്ക് പുസ്തകം പരിചയപ്പെടുത്തി. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.മധു, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ്, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.സരിത, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രന്,

കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി.സാജിത, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ.ബിനേഷ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി എസ്.സി.ജോണ്‍, സീറോ ബജറ്റ് നാച്ച്വറല്‍ ഫാര്‍മേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് ബാബു തോമസ്, കേരള ശാസ്ത്രസാഹിത്യ പരീഷത്തിനുവേണ്ടി പി.സുരേഷ് ബാബു, മലയാളം ഐക്യവേദിക്കുവേണ്ടി പി.കെ.ജയചന്ദ്രന്, നീര്‍മാതളം ബുക്സ് ഉടമ അനില്‍ കുറ്റിച്ചിറ, ദാമോദരന്‍ ചീക്കല്ലൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രന്ഥകാരന് ശിവന് പള്ളിപ്പാട് മറുമൊഴി രേഖപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി സെക്രട്ടറി എം ദേവകുമാര്‍ നന്ദിയും പറഞ്ഞു.
പടം ക്യാപ്ഷന്‍
സര്‍ക്കസ് കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് ശേഷം ഖദീജാമുംതാംസ് സംസാരിക്കുന്നു
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications