കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌വര്‍ത്തമാന കാല അന്വേഷണവുമായി സര്‍ക്കസ് കവിത സമാഹാരം പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വര്‍ത്തമാന കാലത്തെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് വായനക്കാരനെ ക്ഷണിക്കുന്ന ശിവന്‍ പള്ളിപ്പാടിന്റെ കവിതാ സമാഹാരം സര്‍ക്കസ് ഡോ ഖദീജ മുംതാസ് വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന് നല്‍കി പ്രകാശനം ചെയ്തു. വയനാടിന്റെ സാംസ്‌കാരിക മേഖലയില്‍ വ്യത്യസ്തതലങ്ങളില്‍ കര്‍മ്മനിരതനായ ശിവന്‍ പള്ളിപ്പാടിന്റെ കവിതകള്‍ വായനക്കാരനെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി സംവദിക്കാന്‍ അവസരം നല്‍കുന്നതാണെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് കൂടിയായ ഖദീജ മുംതാസ് പ്രകാശന ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്റെ മകളും പാലക്കാട് വിക്‌ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സ്മിത സര്‍ക്കസ് എന്ന കവിത അവതരിപ്പിച്ചു. തുടര്‍ന്ന് എഴുത്തുകാരന്‍ ഷാജി പുല്‍പ്പള്ളി വായനക്കാര്‍ക്ക് പുസ്തകം പരിചയപ്പെടുത്തി. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.മധു, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ്, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.സരിത, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രന്‍,

 khadeeja-mumthas

കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ.ബിനേഷ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്.സി.ജോണ്‍, സീറോ ബജറ്റ് നാച്ച്വറല്‍ ഫാര്‍മേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് ബാബു തോമസ്, കേരള ശാസ്ത്രസാഹിത്യ പരീഷത്തിനുവേണ്ടി പി.സുരേഷ് ബാബു, മലയാളം ഐക്യവേദിക്കുവേണ്ടി പി.കെ.ജയചന്ദ്രന്‍, നീര്‍മാതളം ബുക്‌സ് ഉടമ അനില്‍ കുറ്റിച്ചിറ, ദാമോദരന്‍ ചീക്കല്ലൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രന്ഥകാരന്‍ ശിവന്‍ പള്ളിപ്പാട് മറുമൊഴി രേഖപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി സെക്രട്ടറി എം ദേവകുമാര്‍ നന്ദിയും പറഞ്ഞു.

പടം ക്യാപ്ഷന്‍

സര്‍ക്കസ് കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് ശേഷം ഖദീജാമുംതാംസ് സംസാരിക്കുന്നു

English summary
circus poem collection published in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X