Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമ വിശദീകരണത്തിനിടെ സംഘര്‍ഷം; ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിന് മര്‍ദ്ദനമേറ്റു

ഇടുക്കി: തൂക്കുപാലത്തില്‍ ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ ജനജാഗ്രതാ സദസ്സിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.50 നായിരുന്നു സംഭവം.

ജനജാഗ്രതാ സദസ്സിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു എസ്ഡിപിഐക്കാരായ മൂന്ന് പേര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. ഇതിന്‍റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എകെ നസീറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

 cknazer

ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത ശേഷം തൂക്കുപാലം നൂറുല്‍ ഹൂദാ ജുമാ മസ്ജിദില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ നസീറിനെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള കല്ലേറ് രൂക്ഷമായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ് നസീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ് ബിനു ജെ. കൈമള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവുമായി എസ്ഡിപിഐക്കു ബന്ധമില്ലെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെഎച്ച് അബ്ദുള്‍ മജീദ് അറിയിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് എകെ നസീറിനെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+