കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ വിശദീകരണത്തിനിടെ സംഘര്‍ഷം; ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിന് മര്‍ദ്ദനമേറ്റു

Google Oneindia Malayalam News

ഇടുക്കി: തൂക്കുപാലത്തില്‍ ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ ജനജാഗ്രതാ സദസ്സിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.50 നായിരുന്നു സംഭവം.

'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി

ജനജാഗ്രതാ സദസ്സിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു എസ്ഡിപിഐക്കാരായ മൂന്ന് പേര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. ഇതിന്‍റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എകെ നസീറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

 cknazer

ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത ശേഷം തൂക്കുപാലം നൂറുല്‍ ഹൂദാ ജുമാ മസ്ജിദില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ നസീറിനെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള കല്ലേറ് രൂക്ഷമായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

മരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയുംമരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയും

തലയ്ക്ക് പരിക്കേറ്റ് നസീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ് ബിനു ജെ. കൈമള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവുമായി എസ്ഡിപിഐക്കു ബന്ധമില്ലെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെഎച്ച് അബ്ദുള്‍ മജീദ് അറിയിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് എകെ നസീറിനെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു

English summary
citizenship amendment act; bjp sdpi clash in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X