Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സർക്കാരിന്‍റെ പി ആർ ഒയെ പോലെ ഗവർണർ പെരുമാറരുത്; ആരിഫ് ഖാനെതിരെ വിമര്‍ശനവുമായി സുധീരന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഭരണഘടനാപരമായി സമുന്നത പദവിയില്‍ ഇരിക്കുന്ന ഗവര്‍ണ്ണര്‍ ബിജെപിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണെന്നാണ് കോൺഗ്രസ്സ് പാർലിമെന്‍ററി പാർട്ടി ഉപനേതാവ് കെ സി ജോസഫ് വിമര്‍ശിക്കുന്നത്. ബി ജെ പി യെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കേവലമൊരു പിആർഒയെ പോലെ ഗവര്‍ണ്ണര്‍ ദയവായി പെരുമാറരുതെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ സ്ഥാനം പോലെയുള്ള ഉന്നതപദവിക്ക് യോജിക്കുന്ന നിലപാടല്ല ഇതെന്ന് വി എം സുധീരൻ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പ്രതിഷേധം ശക്തമാവുന്നു

പ്രതിഷേധം ശക്തമാവുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻറെ ന്യായവാദങ്ങളൊക്കെ ജനങ്ങൾ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളത്.

അനുയോജ്യമായ രീതിയിൽ ഇടപെടണം

അനുയോജ്യമായ രീതിയിൽ ഇടപെടണം

ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളിൽ നിന്നും സദുപദേശങ്ങൾ നൽകി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയർ അനുയോജ്യമായ രീതിയിൽ ഇടപെടേണ്ട സന്ദർഭമാണിത്.

ഭ്രാന്തൻ നടപടി

ഭ്രാന്തൻ നടപടി

എന്നാൽ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സർക്കാരിനെയും മോഡി-അമിത് ഷാ മാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാൻ ആദരണീയനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു കാണുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് അതൊന്നും തെല്ലും അനുയോജ്യമല്ല.

പിആർഒ ആവരുത്

പിആർഒ ആവരുത്

കേന്ദ്ര സർക്കാരിന്റെ കേവലമൊരു പിആർഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാൽ ഗവർണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തിൽ
ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളിൽ നിന്നും ബഹു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തിരിയണമെന്നാണ് എൻറെ അഭ്യർത്ഥന.

ഫേസ്ബുക്ക് പോസ്റ്റ്

വിഎം സുധീരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+