കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല മുന്നോട്ടു വെച്ച നിയമസഭാ പ്രമേയത്തേയും തള്ളി മുല്ലപ്പള്ളി; കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളത്തില്‍ നടക്കുന്ന സംയുക്ത പ്രതിഷേധങ്ങളെ തുടര്‍ച്ചയായി തള്ളിപ്പറയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ നിലപാടില്‍ കോണ്‍ഗ്രസിനകത്ത് അമര്‍ഷം ശക്തമാവുന്നു. പൗരത്വ നിമയത്തിനെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അമര്‍ഷത്തിന് ഇടയാക്കിയത്.

ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച ആശയമാണ് നിയമസഭാ പ്രമേയം. ഇതിനെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നതാണ് എ-ഐ ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാക്കുന്നതിനിടയിലാണ് നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു നിമയ സാധുതയും ഇല്ലെന്ന് മുല്ലപ്പള്ളി വീണ്ടും ആവര്‍ത്തിക്കുന്നത്. മുല്ലപ്പള്ളിയുടെ ഈ നിലപാട് ചെന്നിത്തലയേയും പ്രതിപക്ഷത്തേയും ഒരുപോലെ വെട്ടിലാക്കുമ്പോള്‍ ബിജെപിയും സിപിഎമ്മും അത് ആയുധമാക്കുകയാണ്.

congress

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നായിരുന്നു മുല്ലപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചത്. സിപിഎമ്മുമായി കൈകോർത്ത് പിടിച്ചാൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല. പൗരത്വ നിയമ ഭേദഗതിയില്‍ ദേശീയ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയത് ധൂർത്തും രാഷ്ട്രീയ നാടകവുമാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയുംഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും

മരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറിമരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി

English summary
citizenship amendment act; criticism against mullappally ramachandran in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X